സ്‌പർശനം കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം മെയ് 12 ന്
വേങ്ങൂർ : പെന്തെകോസ്ത് സമൂഹത്തിൽ വേറിട്ട മാതൃകയായി പ്രാർത്ഥനാ സംഗമത്തിന്റെ ( International Prayer Fellowship ) നേതൃത്വത്തിൽ വേങ്ങൂരിൽ ആരംഭിക്കുന്ന സ്‌പർശനം കൗൺസിലിംഗ് സെന്ററിൻ്റെ ഉദ്ഘാടനം മെയ് 12 ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 ന് നടക്കും.
ഫൗണ്ടർ പ്രസിഡന്റ് പാസ്റ്റർ ജോസ് വേങ്ങൂർ അധ്യക്ഷനായിരിക്കും. സാമൂഹിക സാംസ്കാരിക നേതാക്കളും വിവിധ സഭ നേതാക്കളും പങ്കെടുക്കും
മയക്കുമരുന്നിന് അടിമയായവർക്കും വിവിധതരം മറ്റു ആസക്തികളിൽ അകപ്പെട്ടവർക്കും കുടുംബ ബന്ധങ്ങളിൽ പ്രശ്‌നങ്ങൾ നേരിടുന്നവർക്കും മാനസിക രോഗ പ്രശ്‌നങ്ങൾ അലട്ടുന്നവർക്കും ഈ സെൻ്ററിലൂടെ വിവിധതരത്തിൽ പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കയുകയും കൗൺസിലിംഗ് നൽകുകയുമാണ് ചെയ്യുന്നത്.
പാസ്റ്റർ ജോസ് വേങ്ങൂർ സൗജന്യമായി നൽകിയ രണ്ട് ഏക്കർ സ്ഥലത്താണ് സെൻ്റിനു വേണ്ടി ബഹുനില കെട്ടിടം തുടങ്ങുന്നത്. ഇതിൻ്റെ ഒന്നാംഘട്ടം നിർമ്മാണമാണ് പൂർത്തീകരിച്ചിരിക്കുന്നത്.
ക്യാൻസർ പേഷ്യൻ്റ് കെയർ യൂണിറ്റ്, നിർദ്ധനർക്കുള്ള സാമ്പത്തിക സഹായ ക്ഷേമപദ്ധതികൾ, നിർദ്ധരായ ക്യാൻസർ രോഗികൾക്ക് സൗജന്യ ആംബുലൻസ് സേവനം, അർഹരായ വിദ്യാർത്ഥികൾക്കുള്ള സഹായങ്ങൾ, വിവാഹ പൂർവ്വ കൗൺസിലിംഗ് സേവനങ്ങൾ, എന്നിവ ഈ സെൻ്റിൻ്റെ പദ്ധതികൾ ആണ്. ആവശ്യക്കാരെ താമസിപ്പിച്ച് കൗൺസിലിംഗ് നൽകി സമൂഹത്തിനും സഭക്കും കുടുംബത്തിനും പ്രയോജനമുള്ള യുവതലമുറയെ കർത്താവിനായി ഒരുക്കി എടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
പ്രാർത്ഥനാ സംഗമത്തിന്റെ നാലാമത് കുടുംബ സംഗമവും മെയ് 12 മുതൽ 14 വരെ സ്പർശനം കൗൺസിൽ സെന്ററിൽ നടക്കും.
വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്.

