ജോസ് തോമസിന് ജാമ്യം ലഭിച്ചു
വാർത്ത: ജേക്കബ് പാലയ്ക്കൽ ജോൺ, പാട്ന
മൗ (യു പി): കഴിഞ്ഞ ചില ആഴ്ചകളായി യുപിയിലെ ജയിലിൽ സുവിശേഷം നിമിത്തം അടയ്ക്കപ്പെട്ടിരുന്ന പാസ്റ്റർ ജോസ് തോമസിന് ജാമ്യം ലഭിച്ചു. ഫെബ്രുവരി 23ന് സുവിശേഷ വിരോധികൾ അദ്ദേഹം ആരാധന നടത്തിക്കൊണ്ടിരുന്ന സ്ഥലത്ത് വന്ന് പ്രതിഷേധം നടത്തുകയും തുടർന്ന് പോലീസ് എത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. പാസ്റ്റർ ജോസ് തോമസ് കഴിഞ്ഞ 15 വർഷത്തിൽ അധികമായി ബീഹാറിലും യുപിയിലും സുവിശേഷ വേലയിൽ വ്യാപൃതനായിരുന്നു. പട്ന കേന്ദ്രമായി പ്രവർത്തിക്കുന്ന ഇമ്മാനുവേൽ ഫെലോഷിപ്പ് ചർച്ചിൻ്റെ പാസ്റ്റർ ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു. ചില പ്രത്യേക സാഹചര്യങ്ങളാൽ തൻ്റെ ഏക മകളും ആയി താൻ സുവിശേഷ വേലയിൽ പ്രവർത്തിച്ചുവരികയായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ മകൾ തനിയെ ആവുകയും, ആദ്യം ചർച്ചിലെ വിശ്വാസികളുടെ ഭവനങ്ങളിലും അതിനുശേഷം പട്നായിലുള്ള ഒരു ക്രിസ്ത്യൻ ഹോസ്റ്റലിലേക്ക് മാറ്റുകയുമായിരുന്നു. ഈ ദൈവദാസനെ ഓർത്ത് തൻ്റെ മകളെയും മുന്നോട്ടുള്ള അദ്ദേഹത്തിൻ്റെ ശുശ്രൂഷകളെയും ഓർത്ത് എല്ലാ ദൈവമക്കളും പ്രാർത്ഥിപ്പാൻ അപേക്ഷിക്കുന്നു.
Advertisement













സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































