എം.സി. നൈനാനെ ആദരിച്ചു

എം.സി. നൈനാനെ ആദരിച്ചു

കോട്ടയം: വാകത്താനം കേന്ദ്രമായി പ്രവർത്തിക്കുന്ന ശാലേം ട്രാക്ട് സൊസൈറ്റിയുടെ  ആരംഭം മുതൽ സജീവ പങ്കാളിത്തം വഹിക്കുകയും നാലു പതിറ്റാണ്ടു  ട്രഷററായി സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുകയും ചെയ്ത സീനിയർ വൈസ് പ്രസിഡൻ്റ് എം.സി. നൈനാനെ ഭാരവാഹികൾ ഭവനത്തിലെത്തി ആദരിച്ചു.

വൈസ് പ്രസിഡൻ്റ് പാസ്റ്റർ ബിജു ഏബ്രഹാമിൻ്റെ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി പാസ്റ്റർ സജി ഫിലിപ്പ് തിരുവഞ്ചൂർ ആമുഖ പ്രസംഗം നടത്തി. ട്രഷറർ മാത്യു ഉമ്മൻ മൊമെൻ്റോ നൽകുകയും മുതിർന്ന അംഗം മാത്യു സി. ഫിലിപ്പ് പൊന്നാട അണിയിച്ചു. അസോസിയേറ്റ് സെക്രട്ടറി  എബ്രഹാം തോമസ് ആശംസയറിയിച്ചു. പാസ്റ്റർ ജോൺ സഖറിയ അനുഗ്രഹപ്രാർഥന നടത്തി. മീഡിയ സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം ആശംസ അറിയിച്ചു.

Advertisement