അസംബ്ലിസ് ഓഫ് ഗോഡ് പാലോട് സെക്ഷന്റെ രക്ഷാസന്ദേശ യാത്ര ഏപ്രിൽ 2 ന്
തിരുവനന്തപുരം : അസംബ്ലിസ് ഓഫ് ഗോഡ് പാലോട് സെക്ഷന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 2 വ്യാഴാഴ്ച രാവിലെ 8 മുതൽ വൈകുന്നേരം 7 വരെ വിതുര മുതൽ ശംഖുമുഖം വരെ രക്ഷാസന്ദേശ യാത്ര നടക്കും. യാത്രയിൽ മദ്യം, മയക്കുമരുന്ന്, ലഹരി ഉപയോഗങ്ങൾക്കെതിരെ ബോധവൽക്കരണവും സന്ദേശവും നൽകി.
ഉദ്ഘാട മീറ്റിംഗിൽ പാസ്റ്റർ സന്ദീപ് എൻ. ബി (സെക്ഷൻ സെക്രട്ടറി ) അദ്ധ്യക്ഷനായിരിക്കും. സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ അരുൺ കുമാർ ആർ.പി ഫ്ലാഗ് ഓഫ് ചെയ്യും.
പ്രഭാഷണം, പാട്ടുകൾ, കൊറിയോഗ്രഫി, സ്കിറ്റ്, തുടങ്ങിയവയും യാചകർക്ക് പൊതിച്ചോറ് വിതരണവും നടക്കും. പാസ്റ്റർ രാജീവ് ജോൺ മീഡിയ കോഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.

