പാസ്റ്റർ ജോൺ വർഗീസ് (78) കർത്തൃസന്നിധിയിൽ

പാസ്റ്റർ ജോൺ വർഗീസ് (78) കർത്തൃസന്നിധിയിൽ

കൊട്ടാരക്കര : സായാഹ്ന ദീപം ദൈവസഭ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ വർഗീസ് (78) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കരിക്കം ചെറുകര വീട്ടിൽ പരേതരായ സി. എം. വർഗീസിന്റെയും (വാക്കറച്ചൻ ) ചിന്നമ്മയുടെയും മകനാണ്. സംസ്കാര ശുശ്രുഷ ഓഗസ്റ്റ് 9 വെള്ളി രാവിലെ 9 ന് കരിക്കം ബെഥേൽ ടാബർനാക്കിളിൽ ആരംഭിച്ചു 12.30ന് ദൈവസഭ കരിക്കം സെമിത്തേരിയിൽ സംസ്‌കരിക്കും.  

ഭാര്യ : നിരണം മട്ടക്കൽ വെൺപറമ്പിൽ ഇസ്രായേൽ തോമസ് വൈദ്യന്റെ മകൾ സാറാമ്മ (ഡെയ്സി ). മക്കൾ :പാസ്റ്റർ ബിജു വർഗീസ്, റൂബി. മരുമക്കൾ : മിൻസി, ബിജു ബേബി. 

അധ്യാപകനായി സേവനം ചെയ്‌തുകൊണ്ടിരിക്കെ ദൈവവിളി ഏറ്റെടുത്തു 22-ാം വയസ്സിൽ സുവിശേഷവയലിൽ ഇറങ്ങിയ പാസ്റ്റർ ജോൺ വർഗീസ് മികച്ച പ്രഭാഷകൻ, പത്രാധിപർ, ഗ്രന്ഥകാരൻ എന്നീ നിലകളിൽ 56 വർഷം കർതൃശുശ്രൂഷ ചെയ്തു.

Advertisement