ജെറമി ഐസക്ക് രചിച്ച 'The Real Life Gems' പ്രകാശനം ചെയ്തു

പറന്തൽ: ജെറമി ഐസക്ക് രചിച്ച The Real Life Gems എന്ന പുസ്തകം അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ജനറൽ കൺവെൻഷനിൽ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ. റ്റി. ജെ. ശാമുവേൽ ബഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് ജോർജിന് നൽകി പ്രകാശനം ചെയ്തു.
മൂല്യാധിഷ്ഠിത ജീവിതത്തിലേക്കും ദൈവോൻമുഖതയിലേക്കും നയിക്കുന്ന ഈ ഗ്രന്ഥത്തിൽ വ്യക്തിത്വത്തിലും തൊഴിൽമേഖലയിലും പുരോഗതി പ്രാപിക്കുവാനുള്ള ഉൽകൃഷ്ടമായ ചിന്തകൾ ഉൾപ്പെടുത്തിയിരിക്കുന്നു. 12 -ൽ അധികം രാജ്യങ്ങളിൽ ലഭ്യമാണ്. White Falcon Publishing ആണ് പ്രസാധകർ.
ചില ആൽബങ്ങൾ പുറത്തിറക്കിയിട്ടുള്ള ജെറമിയുടെ പ്രഥമ ഗ്രന്ഥമാണിത്. ഡോ. ഐസക്ക് വി. മാത്യുവിന്റെ മകനാണ് ജെറമി.