തലപ്പാടി കുമരംകോട് ഈട്ടിക്കൽ പാസ്റ്റർ ആൻഡ്രൂസ് ഇ. വറുഗീസ് (ജിജി - 63) നിര്യാതനായി
കോട്ടയം: തലപ്പാടി കുമരംകോട് ഈട്ടിക്കൽ പരേതനായ പാസ്റ്റർ ഇ എ വർഗീസിൻ്റെ മകൻ പാസ്റ്റർ ആൻഡ്രൂസ് ഇ. വറുഗീസ് (ജിജി - 63) നിര്യാതനായി.
സംസ്‌കാരം വ്യാഴാഴ്ച്ച രാവിലെ 8.30 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30 ന് പുതുപ്പള്ളി അഗാപ്പേ ചർച്ച് ഓഫ് ഗോഡ് സഭയുടെ തച്ചകുന്ന് സെമിത്തേരിയിൽ.
ഭാര്യ: ഷെർലി ആൻഡ്രൂസ് പുനലൂർ കല്ലംപറമ്പിൽ കുടുംബാംഗം. മക്കൾ: ഡോ. അക്സാ ആൻഡ്രൂസ് (യുകെ), അഡോണ ആൻഡ്രൂസ്. മരുമക്കൾ: ടിനു അലക്സ് പൂവൻമല മേപ്പറത്ത് എറണാകുളം, ആനന്ദ് എബ്രഹാം കരിക്കത്തിൽ പത്തനാപുരം.
പാസ്റ്റർ ഇ.എ. മോസസിൻ്റെ സഹോദരപുത്രനാണ് പരേതൻ.

