പാസ്റ്റർ പി. ജി.തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (സൂസമ്മ-74) ബെംഗളൂരുവിൽ നിര്യാതയായി

പാസ്റ്റർ പി. ജി.തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (സൂസമ്മ-74) ബെംഗളൂരുവിൽ നിര്യാതയായി

ബെംഗളൂരു : സെൻട്രൽ ഇന്റലിജൻസ് ബ്യൂറോ മുൻ ഉദ്യോഗസ്ഥനും പാസ്റ്ററുമായ പരുമല പുത്തൻപുരയിൽ പാസ്റ്റർ പി.ജി.തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (സൂസമ്മ-74) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. തിരുവല്ല കല്ലുങ്കൽ തോട്ടുകണ്ടത്തിൽ കൂടുംബാംഗമാണ്. സംസ്ക‌ാരം മെയ് 8 വെള്ളിയാഴ്ച ബാംഗ്ലൂർ കൊത്തന്നൂർ സിറ്റി ഹാർവെസ്റ്റ് എ.ജി. ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം ഹെഗ്ഡെനഗർ സെമിത്തേരിയിൽ. 

മക്കൾ: റവ. ഷൈൻ പി തോമസ് (സീനിയർ പാസ്റ്റർ സിറ്റി ഹാർവെസ്റ്റ് എജി ചർച്ച് ബാംഗ്ലൂർ), ഷൈജു പി തോമസ് (സോഫ്റ്റ്വെയർ എഞ്ചിനീയർ), ഷോബിൻ പി തോമസ് (സോഫ്റ്റ്വെയർ എഞ്ചിനീയർ),. മരുമക്കൾ: ഗ്ലോറി ഷൈൻ, ടാനിയ തോമസ്, റെബേക്ക ഷോബിൻ.