പാമ്പാടി പൊത്തൻപുറം പുതുശേരിയിൽ ഗ്രേസികുട്ടി (73) നിര്യാതയായി
പാമ്പാടി: പാമ്പാടി പൊത്തൻപുറം പുതുശ്ശേരിൽ പി. വി. വർഗീസിൻ്റെ (മുൻ പേഴ്സണൽ സ്റ്റാഫ്, കോട്ടയം എ.ഡി.എം ഓഫീസ്) ഭാര്യ ഗ്രേസിക്കുട്ടി (73) നിര്യാതയായി. സംസ്‌കാരം ഏപ്രിൽ 18 ന് ശനിയാഴ്ച രാവിലെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഐപിസി. സെമിത്തേരിയിൽ.
തിരുവല്ല വെള്ളക്കിണർ ചിറയ്ക്കകത്ത് എബനേസർ കുടുംബാംഗമാണ്. ദീർഘകാലം ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. മക്കൾ: മേഴ്സി സുനിൽ, ഫിന്നി.
വെള്ളക്കിണർ, ആനപ്രമ്പാൽ, നിരണം പ്രദേശങ്ങളിൽ ആദ്യകാല സുവിശേഷ പ്രവർത്തനങ്ങൾക്ക് വലിയ സംഭാവന നൽകിയ കുടുംബമാണ് ചിറയ്ക്കകത്ത് ഭവനം. പരേതയുടെ പിതാവും (കൊച്ചായൻ) പിതൃസഹോദരി ഏലിക്കുട്ടിയും ആദ്യകാലത്ത് ഈ പ്രദേശത്ത് സുവിശേഷ പ്രവർത്തനങ്ങളിൽ മുഖ്യ പങ്ക് വഹിച്ചു. സഹോദരന്മാരായ പാസ്റ്റർ രാജു എബനേസർ, ബാബു വർഗീസ്, പ്രസാദ്, മോൻസി എന്നിവർക്കും മറ്റു സഹോദരിമാർക്കും ഒപ്പം പരേത തിരുവല്ല പ്രദേശങ്ങളിൽ ആദ്യകാലത്ത് പരസ്യയോഗങ്ങളിൽ കൂടെയും വ്യക്തിഗത സുവിശേഷീകരണത്തിൽ കൂടെയും സഭാ പ്രവർത്തനത്തിൽ സജീവ പങ്കാളിയായിട്ടുണ്ട്.
വാർത്ത : അനീഷ് പാമ്പാടി
Advertisement













സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement




































































