പാസ്റ്റർ മോനി ചെന്നിത്തലയുടെ ഭാര്യാമാതാവ് അന്നമ്മ ഉമ്മൻ (93) നിര്യാതയായി


പാസ്റ്റർ മോനി ചെന്നിത്തലയുടെ ഭാര്യാമാതാവ് അന്നമ്മ ഉമ്മൻ (93) നിര്യാതയായി
ad
ad
ad

ചെന്നിത്തല: പെന്തെക്കോസ്തൽ തിയോളജിക്കൽ സെമിനാരി, കോട്ടയം, എജുക്കേഷണൽ & വെൽഫെയർ സൊസൈറ്റി സെക്രട്ടറി പാസ്റ്റർ മോനി ചെന്നിത്തലയുടെ ഭാര്യ പരേതയായ സാലി വർഗീസിന്റെ മാതാവ്, താമരവേലിൽ തേജ് ഭവൻ, കാരാഴ്മയിൽ അന്നമ്മ ഉമ്മൻ (93) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ബുധനാഴ്ച (28-10-2026) രാവിലെ11 ന് ഐപിസി. വാഴക്കൂട്ടം (ചെന്നിത്തല) സഭയുടെ എരമത്തൂരിലുള്ള സെമിത്തേരിയിൽ. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിക്ക് സമീപമാണ് സെമിത്തേരി.

കൊച്ചുമകൻ ഡോ. ജോഷൻ വർഗീസ് പെന്തെക്കോസ്തൽ തിയോളജിക്കൽ സെമിനാരിയുടെ നോൺ-ഫോർമൽ എജുക്കേഷൻ വിഭാഗം ഡീൻ ആണ്. അദ്ദേഹത്തിന്റെ ഭാര്യ സുനി ജോഷൻ  ഇതേ സ്ഥാപനത്തിലെ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് അംഗമാണ്. കൊച്ചുമക്കള്‍ - ഡാനിയേൽ, ഡേവിഡ്, ഡേയ്സ്, ഡാരൻ.