ചെന്നിത്തല പള്ളിക്കുടത്തിൽ ബ്ലസൻ തങ്കച്ചൻ (30) ഒഡിഷയിൽ നിര്യാതനായി
ബെർഹാംപുർ (ഒഡിഷ): ചെന്നിത്തല പള്ളിക്കുടത്തിൽ ഭവനത്തിൽ ബ്ലസൻ തങ്കച്ചൻ (30) ഒഡിഷയിലെ ബെർഹാംപുരിൽ നിര്യാതനായി. സംസ്കാരം പിന്നീട് ഓൾഡ് ക്രിസ്ത്യൻ സ്ട്രീറ്റിലെ ഐപിസി സഭയുടെ നേതൃത്വത്തിൽ നടക്കും.
ശാരീരിക പ്രയാസങ്ങളോടെ ചില ദിവസങ്ങളായി വിശാഖപട്ടണത്ത് ചികിത്സയിലായിരുന്നു. ബെർഹംപൂരിലുള്ള ക്രിസ്ത്യൻ ഹോസ്പിറ്റൽ ജീവനക്കാരനായിരുന്നു.
പിതാവ്: പരേതനായ കെ.തങ്കച്ചൻ. മാതാവ്: കൊച്ചുമോൾ തങ്കച്ചൻ (ബെർഹംപുർ ക്രിസ്ത്യൻ ഹോസ്പിറ്റലിൽ ലാബ് ടെക്നീഷ്യൻ). സഹോദരൻ: ജെസ്സൻ.


