ട്രൈബൽ മിഷൻ പ്രഥമ മിഷണറി പാസ്റ്റര്‍ ഡി. ജോണ്‍ വില്ല്യംസ് (75) കർതൃസന്നിധിയിൽ

ട്രൈബൽ മിഷൻ പ്രഥമ മിഷണറി പാസ്റ്റര്‍ ഡി. ജോണ്‍ വില്ല്യംസ് (75) കർതൃസന്നിധിയിൽ

പെരുമ്പാവൂർ : ട്രൈബൽ മിഷന്റെ പ്രഥമ മിഷണറിയും ഐ.പി.സി പഴന്തോട്ടം സഭാംഗവുമായ അല്ലപ്ര ബേഥേല്‍ വീട്ടില്‍ സുവിശേഷകൻ ഡി. ജോണ്‍ വില്ലൃംസ് (75) നിര്യാതനായി. സംസ്‌കാരം ഏപ്രിൽ 10ന് വെള്ളിയാഴ്ച രാവിലെ 11 ന് സ്വഭവനത്തിലും ഉച്ചയ്ക്ക് 1ന് പഴന്തോട്ടം ഐ.പി.സി ബേഥേല്‍ സഭയിലും ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് 4ന് പുത്തന്‍കുരിശുള്ള സഭാ സെമിത്തേരിയില്‍.

ഭാര്യ: അന്നമ്മ വില്ല്യംസ് വടവുകോട്. മക്കള്‍: റീച്ചര്‍ വില്ല്യംസ് (ചൈന), റീന വില്ല്യംസ് (കാനഡ). മരുമക്കള്‍: ബിജിലി റീച്ചര്‍ (ചൈന), സാജു കെ. വര്‍ഗ്ഗീസ് ചെമ്മനാട് (കാനഡ).
 
കൊച്ചിൻഷിപ്പ്യാർഡിൽ ജോലിയിൽ ഇരിക്കുമ്പോൾ ജോലി രാജിവെച്ച്കർത്താവിൻ്റെ വേലയ്ക്കായി സമർപ്പിച്ചു. അഞ്ചു പതിറ്റാണ്ട് മുമ്പ് ട്രൈബൽ മിഷൻ രൂപീകൃതമായപ്പോൾ അതിൻറെ ആദ്യത്തെ മിഷനറിയായി നിലമ്പൂർ, അട്ടപ്പാടി,വയനാട്, തമിഴ്നാട് എന്നിവിടങ്ങളിലെ നിരവധി മിഷൻ ഫീൽഡുകളിലെ ശക്തനായ പ്രവർത്തകനായിരുന്നു. ഇപ്പോൾ പെരുമ്പാവൂർ അല്ലപ്രയിലെ വീട്ടിൽ ജീവിതം നയിച്ചു വരികയായിരുന്നു.

വാർത്ത: കെ.ജെ ജോബ് വയനാട്

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement