ശാമുവേൽ ചാക്കോ (ലിബു - 45 ) യുടെ സംസ്‌കാരം സെപ്. 6 ന്
ഡാളസ് : ഡാളസ് ഹാർവസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാംഗം വെൺമണി ആദിക്കാട്ടേത്ത് നിസ്സി ഭവനത്തിൽ ശാമുവേൽ ചാക്കോ (ലിബു - 45) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. രോഗബാധിതനായി ചികിത്സയിലായിരിക്കെ സെപ്റ്റംബർ രണ്ടിനായിരുന്നു അന്ത്യം. കേരളത്തിൽ വെൺമണി എ.ജി. ശാലേം ചർച്ച് അംഗമായിരുന്നു.
സംസ്‌കാരം സെപ്റ്റംബർ 6 ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് റോളറ്റിലുള്ള ഹാർവെസ്റ്റ് ചർച്ച് ഓഫ് ഗോഡ് (5700 Mark Ln, Rowlett, TX 75089 ആരാധനാലയത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ന്യൂ ഹോപ്പ് സെമിത്തേരിയിൽ (New Hope Funeral Home, 500 E. Hwy 80, Sunnyvale, Texas 75182) നടക്കും.
ഭാര്യ: ആൻസി അച്ചാമ്മ. മക്കൾ: ജോയൽ, ജോയാന.
വാർത്ത: സാം മാത്യു, ഡാളസ് .




