25-ാമത് ഒ.പി.എ. കുടുംബ സംഗമം ജൂൺ 29ന് വെട്ടിയാറിൽ 

25-ാമത് ഒ.പി.എ. കുടുംബ സംഗമം ജൂൺ 29ന് വെട്ടിയാറിൽ 

വെട്ടിയാർ : പെന്തെക്കോസ്‌തൽ അസംബ്ലി മസ്‌കറ്റിൻ്റെ (OPA Muscat) ഇന്ത്യയിലെ സിൽവർ ജൂബിലി കുടുംബ സംഗമം ജൂൺ 29ന് രാവിലെ 9 മുതൽ 12.30 വരെ ഒ.പി.എ. മുൻ ശുശ്രൂഷകൻ പാസ്റ്റർ ജോൺസൺ ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ വെട്ടിയാർ ഒ.പി.എ. സെസ്സ് കോംപ്ലെക്‌സിൽ വെച്ചു നടക്കും. ഐ.പി.സി. കേരള സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഏബ്രഹാം ജോർജ്ജ് മുഖ്യപ്രഭാഷകൻ ആയിരിക്കും. എല്ലാ എക്സ‌് ഒ.പി.എ. അംഗങ്ങളും അവധിയോടനുബന്ധിച്ചു നാട്ടിൽ കടന്നുവന്നിട്ടുള്ള എല്ലാ ഒ.പി.എ. അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഈ ആത്മീയ സംഗമത്തിൽ വന്നു ചേരണമെന്ന് അറിയിക്കുന്നു.

1973 ൽ ഒമാനിൽ ആരംഭിച്ചതും ഉപദേശപരമായി യോജിക്കുവാൻ കഴിയുന്ന എല്ലാ പെന്തെക്കോസ്‌ത്‌ വിഭാഗങ്ങളും ചേർന്ന് ആത്മീക ഐക്യതയിൽ ദൈവത്തെ ആരാധിക്കുന്നതുമായ മദ്ധ്യപൂർവ്വദേശത്തെ ഏറ്റവും വലിയ മലയാളി സഭയായി ഒ.പി.എ. മസ്ക്കറ്റ് നിലകൊള്ളുന്നതോടൊപ്പം ഒമാൻ്റെ വിവിധ ഭാഗങ്ങളിലായി 13 ബ്രാഞ്ച് സഭകളുമുണ്ട്. പെന്തെക്കോസ്‌തു സഭകൾ തമ്മിലുള്ള ഐക്യത ലോകത്തെ വിളിച്ചറിയിച്ചുകൊണ്ട് അൻപത്തി ഒന്നാം വർഷത്തിലേക്കു പ്രവേശിച്ചിരിക്കുന്ന പെന്തെ ക്കോസ്‌തൽ അസംബ്ലി മസ്ക്കറ്റിനെ സർവ്വശക്തൻ ദിനംപ്രതി വളർത്തിക്കൊണ്ടിരിക്കുന്നു.

OPA-CESS എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ മെമ്പർഷിപ്പ് പുതുക്കുന്നതിനും പുതിയതായി മെമ്പർഷിപ്പ് എടുക്കുന്നതിനും ഈ കൂടിവരവിൽ അവസരം ഉണ്ടായിരിക്കുന്നതാണ്.

ഇത് ഒരു ക്ഷണകത്തായി സ്വീകരിച്ച് എല്ലാ OPA, Ex-OPA അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഈ കൂടിവരവിൽ പ്രാർത്ഥനയോടുകൂടി വന്ന് സംബ ന്ധിക്കണമെന്ന് അപേക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. തോമസ് മാത്യു (കോ-ഓർഡിനേറ്റർ) 9846469732

Advertisemen