നോർത്തിന്ത്യയുടെ പെന്തെക്കോസ്തു‌ ചരിത്രം രചിക്കാനൊരുങ്ങി ഗുഡ്‌ന്യൂസ് ഡൽഹി ചാപ്റ്റർ

നോർത്തിന്ത്യയുടെ പെന്തെക്കോസ്തു‌ ചരിത്രം രചിക്കാനൊരുങ്ങി ഗുഡ്‌ന്യൂസ് ഡൽഹി ചാപ്റ്റർ

ന്യൂഡൽഹി:  മലങ്കര പെന്തെക്കോസ്‌തിനോടൊപ്പം ഉണർവിന്റെ തീജ്വാല പകർന്ന നോർത്തിന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ പെന്തെക്കോസ്തു ചരിത്രം രചിക്കാനൊരു ങ്ങി ഡൽഹി എൻസിആർ ഗുഡ്ന്യൂസ് ചാപ്റ്റർ.

നോർത്തിന്ത്യയിൽ പെന്തെക്കോസ്തിന്റെ ഉണർവ് എത്തിയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞെങ്കിലും ശരിയായതും ക്രമീകൃതവുമായ പെന്തെക്കോസ്ത‌് ചരിത്രത്തിൻ്റെ അഭാവം മനസിലാക്കി നോർത്തിന്ത്യയുടെ പെന്തെക്കോസ്തിൻ്റെ ചരിത്രം  ഒരുക്കുക എന്ന ദൗത്യമാണ് ഡൽഹി എൻസിആറിലെ  ഗുഡ്‌ന്യൂസ് ചാപ്റ്റർ ഏറ്റെടുത്തിരിക്കുന്നത്.

മാർച്ച് 15 ന് ഗുഡ്ന്യൂസ് ഡൽഹി എൻസിആർ ചാപ്പ്റ്റിൻ്റെ നേതൃത്വത്തിൽ  ഗ്രീൻപാർക്കിൽ കൂടിയ  ലീഡേഴ്‌സ് മീറ്റിങ്ങിലാണ് ഈ ദൗത്യത്തിനു രൂപരേഖ തയ്യാറാക്കിയത്.

സമ്മേളനത്തിൽ ചീഫ് കോർഡിനേറ്റർ പാസ്റ്റർ   കെ. വി. ജോസഫ് അദ്ധ്യക്ഷനായിരുന്നു.
ചീഫ് പേട്രൺ എം. ജോണികുട്ടി  ചരിത്രാവതരണം നടത്തി. ഗുഡ്ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് ചരിത്രപുസ്തകത്തിൻ്റെ പ്രസിദ്ധീകരണത്തെക്കുറിച്ചും വിവര ശേഖരണത്തെക്കുറിച്ചും സംസാരിച്ചു. ചീഫ് കോർഡിനേറ്റർ പാസ്റ്റർ സജോയ് വർഗീസ് ചർച്ചക്ക് നേതൃത്വം നല്കി.

50 വർഷത്തിലേറെ സുവിശേഷ വേലയിലായിരിക്കുന്ന ശുശ്രൂഷകരുടെ ജീവിതകഥകൾ, 50 വർഷം പൂർത്തിയാക്കിയ സഭകളുടെ ചരിത്രം, ആദ്യകാല മിഷനറിമാരുടെയും ആത്മായ പ്രമുഖരുടെയും അനുഭവങ്ങൾ, ഹിന്ദി മേഖലയിലെ പ്രമുഖ ക്രൈസ്തവ മിഷനറി മാരുടെയും സഭാ നേതാക്കളുടെയും  സ്റ്റോറികൾ തുടങ്ങിയവ ചരിത്രരചനയിൽ ഉൾപ്പെടുത്തും.

ഡോ. ലാജി പോൾ
മുഖ്യ രക്ഷാധികാരിയായുള്ള വിപുലമായ എഡിറ്റോറിയൽ ബോർഡ് പ്രസിദ്ധീകരണത്തിൻ്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. പാസ്റ്റർ ആർ. എബ്രഹാം ചീഫ് അഡ്വൈസർ ആയിരിക്കും.

ഒക്ടോബറിൽ ഡൽഹിയിൽ നടക്കുന്ന ഗുഡ്ന്യൂസ് കൺവൻഷനിൽ നോർത്തിന്ത്യാ പെന്തെക്കോസ്തു ചരിത്രം പ്രസിദ്ധീകരിക്കും.

നോർത്തിന്ത്യയിൽ പ്രവർത്തിച്ച് മൺമറഞ്ഞ മിഷനറിമാരുടെയും ഇപ്പോഴും സജീവമായി മുൻ നിരയിൽ പ്രവർത്തിക്കുന്ന സഭാനേതാക്കളുടെയും മിഷനറിമാരുടെയും വിവരങ്ങൾ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഇതിനായുള്ള വിവരങ്ങൾ, ചരിത്രരേഖകൾ, പുസ്തകങ്ങൾ, ഫോട്ടോകൾ തുടങ്ങിയവ കൈവശമുള്ളവർ താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെട്ട ശേഷം അയച്ചു കൊടുക്കാവുന്നതാണ്.
ഫോൺ: 98103 68625, 9871492324, 97738 58066

Advertisement