അടൂർ വെസ്റ്റ് സെന്റർ പിവൈപിഎ യ്ക്ക് പുതിയ നേതൃത്വം
പ്രസിഡന്റ് ലിജോ സാമുവേൽ, സെക്രട്ടറി ആൻസൺ ജി. ജോസ്

അടൂർ: പിവൈപിഎ അടൂർ വെസ്റ്റ് സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റായി ലിജോ സാമുവേലും,വൈസ് പ്രസിഡൻ്റന്മാരായി ഇവാ. എബിൻ തോമസ്, ഇവാ. ടോം മാത്യു എന്നിവരും സെക്രട്ടറിയായി ആൻസൺ ജി ജോസ് ജോയിൻ്റ് സെക്രട്ടറിമാരായി ബിബിൻ ബോബി, എബ്രഹാം തോമസ് എന്നിവരെയും ട്രഷറായി വിപിൻ ഫിലിപ്പിനെയും, പബ്ലിസിറ്റി കൺവീനറായി റോബിഷ് കെ ജോർജ് നെയും തിരഞ്ഞെടുത്തു.
കമ്മറ്റി അംഗങ്ങളായി ഇവാ. ഷൈൻ പി കെ,. വിൽസൻ ബെന്യാമിൻ,. റെജി സെബാസ്റ്റ്യൻ,. ഷൈജു, ഇവാ വിനീഷ്, ടിസൺ, ബി.ജെ. ബിജോ എന്നിവരും പ്രവർത്തിക്കും.
ഇലക്ഷൻ കമ്മീഷണർ ആയി പാസ്റ്റർ സാം വർഗീസ് , റിട്ടേണിംഗ് ഓഫീസരുമാരായി പാസ്റ്റർ ജിബിൻ ഫിലിപ്പ്, ഫിന്നി കടമ്പനാട് എന്നിവർ പ്രവർത്തിച്ചു.
Advertisement



































































