പി.വൈ.പി.എ എറണാകുളം മേഖല പ്രവർത്തനോദ്‌ഘാടനം ഓഗ. 25ന്
എറണാകുളം: പി.വൈ.പി.എ എറണാകുളം മേഖല പ്രവർത്തനോദ്‌ഘാടനം ഓഗ. 25ന് വൈകിട്ട് 5 മുതൽ ഐപിസി വാളകം ഹെബ്രോൻ ഹാളിൽ നടക്കും. സംസ്ഥാന സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ ഉദ്‌ഘാടനം നിർവഹിക്കും. പ്രസിഡന്റ് ഇവാ. ഷിബിൻ ജി. സാമുവേൽ പ്രസംഗിക്കും. എബ്ബേസ് ജോയും ടീമും ഗാനശുശ്രൂഷ നിർവഹിക്കും.
സംസ്ഥാന ഭാരവാഹികളായ ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൺ ബാബു, സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ഷിബിൻ ഗിലെയാദ്, ബിബിൻ കല്ലുങ്കൽ എന്നിവർ ആശംസ സന്ദേശങ്ങൾ അറിയിക്കും. മേഖലയിലെ സെന്റർ ശുശ്രൂഷകന്മാർ, കൗൺസിൽ അംഗങ്ങൾ, പുത്രിക സംഘടനാ ഭാരവാഹികൾ, ഐപിസി മുൻനിര പ്രവർത്തകർ എന്നിവർ പങ്കെടുക്കും.
മേഖല ഭാരവാഹികളായ പാസ്റ്റർ ഡിനോ. എം ഡേവിഡും, ഡാനി ജെ സ്റ്റാൻലി, ബിനീഷ് ബിജു, സുവി. ഫിജോ ഫ്രാൻസിസിസ്, സുവി. അംജിത്ത് എ കെ, ഡാനി എസ് പോൾ, ജോയൽ പോൾ മാത്യൂ, എബിൻ രാജു, ബിബിൻ ബിജു, എബിൻ എ പീറ്റർ, അരവിന്ദ് എ കെ, റ്റിറ്റോ ജോർജ്, സാൽജോ വി എന്നിവർ നേതൃത്വം നൽകും.
Advertisement
Advertisement