ഉത്സാഹവും വിശ്വസ്തയും പ്രവർത്തന വളർച്ചക്കാവശ്യം: പാസ്റ്റർ കെ.സി. തോമസ്


ഉത്സാഹവും വിശ്വസ്തയും പ്രവർത്തന വളർച്ചക്കാവശ്യം: പാസ്റ്റർ കെ.സി. തോമസ്
ad
ad
ad

നവചൈതന്യത്തോടെ കോട്ടയം മേഖല പി.വൈ.പി.എ; പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം

കോട്ടയം: വിശ്വസ്തത സൂക്ഷിച്ച് ഉത്സാഹത്തോടെ പ്രവർത്തിക്കുന്നവരെ ദൈവം ഉപയോഗിക്കുമെന്നും അവർക്ക് പ്രവർത്തനങ്ങളിൽ വളരാൻ കഴിയുമെന്നും ഐപിസി കേരള സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി. തോമസ് പറഞ്ഞു. 'പളുങ്ക്' എന്ന പേരിൽ നടന്ന പി.വൈ.പി.എ കോട്ടയം മേഖല 2026-29 ഭരണ സമിതി പ്രവർത്തനോദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തിക്കാൻ സന്നദ്ധരായ നിരവധി യുവാക്കളെ വാർത്തെടുക്കാൻ പി.വൈ.പി.എ കോട്ടയം മേഖലയ്ക്ക് കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു. മേഖലാ പ്രസിഡന്റ് പാസ്റ്റർ സാംസൺ പി. ബേബി അധ്യക്ഷത വഹിച്ചു. 

State PYPA Team

കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. മേഖലയുടെ സന്നദ്ധ സംഘടനായ യൂത്ത് ബ്രിഗേഡിന്റെ ഉദ്‌ഘാടനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് പാസ്റ്റർ ഷിബു നെടുവേലിൽ ഭാരവാഹികളെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. ഐപിസി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയൽ കൊന്നനിൽക്കുന്നതിൽ മുഖ്യ സന്ദേശം നൽകി.

ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ഗ്ലാഡ്‌സൺ ജേക്കബ് ഭാരവാഹികളെ പരിചയപ്പെടുത്തി. ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് കെ.സി. ഉമ്മൻ സംസാരിച്ചു. കൂടാതെ വിവിധ ആത്മീയ സാമൂഹിക പ്രവർത്തങ്ങൾക്കും ആനി ദിവസം തുടക്കം കുറിച്ചു.

ഐപിസി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ് , പി.വൈ.പി.എ സംസ്ഥാന എക്സിക്യൂട്ടീവ്സ്, കോട്ടയം സോണലിന് കീഴിലുള്ള സെന്റർ പാസ്റ്റർമാർ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, സൺ‌ഡേ സ്കൂൾ സംസ്ഥാന അംഗങ്ങൾ സോദരി സമാജം സംസ്ഥാന അംഗങ്ങൾ എന്നിവരെ മേഖലാ പിവൈപിഎ ആദരിച്ചു.

ഉദ്‌ഘാടനത്തോടനുബന്ധിച്ച് നടന്ന മ്യൂസിക് നെറ്റിൽ ടിബിൻ തങ്കച്ചൻ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം കൊടുത്തു.

Zone PYPA Team

സോൺ ഭാരവാഹികളായ പാസ്റ്റർ സാംസൺ പി. ബേബി (പ്രസിഡൻറ്), പ്രസ്റ്റിൻ ഫിലിപ്പ്, ഇവാ. ബോബി എബ്രഹാം (വൈസ് പ്രസിഡൻ്റുമാർ), ഇവാ. ജോൺസൺ മാത്യു (സെക്രട്ടറി), അജയ് ബാബു, സനീഷ് സന്തോഷ് (ജോ. സെക്രട്ടറിമാർ), ഫിന്നി മാത്യു (ട്രഷറർ), എമിൽ മനോജ് (പബ്ലിസിറ്റി കൺവീനർ) എന്നിവർ നേതൃത്വം നൽകി.

Advertisement