റൂബി ജൂബിലി നിറവിൽ ഐപിസി ഹെബ്രോൺ പുതുശ്ശേരി

സ്തോത്ര പ്രാർത്ഥനയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മെയ് 20ന്

റൂബി ജൂബിലി നിറവിൽ ഐപിസി ഹെബ്രോൺ പുതുശ്ശേരി

സ്തോത്ര പ്രാർത്ഥനയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മെയ് 20ന്

പുതുശ്ശേരി: ഐപിസി പുതുശ്ശേരി ഹെബ്രോൺ ദൈവസഭ സ്ഥാപിതമായി 40 വർഷം പൂർത്തീകരിക്കുന്ന മെയ് മാസം 20 ശനിയാഴ്ച രാവിലെ 10 മുതൽ1 വരെ റൂബി ജൂബിലി സ്തോത്ര പ്രാർത്ഥനയും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും. പാസ്റ്റർ കെ.വി. ചാക്കോ ഉദ്ഘാടനം നിർവ്വഹിക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ അതിഥിയായി പങ്കെടുക്കും. 

സഭയുടെ ഭവന നിർമ്മാണ പദ്ധതിയായ ആർദ്രം പദ്ധതിയുടെ ഉദ്ഘാടനം കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡൻറ് സൂസൻ തോംസൺ നിർവഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.ജെ ചെറിയാൻ പഞ്ചായത്ത് അംഗം റെജി ചാക്കോ,  മോളിക്കുട്ടി ഷാജി  എന്നിവർ പങ്കെടുക്കും. നിരവധി പുതിയ കർമ്മ പദ്ധതികളും ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യ നന്മയ്ക്ക് ഉതകുന്ന ബോധവൽക്കരണ പരിപാടികളും ഉൾപ്പെടുന്ന വിശാലമായ പദ്ധതികളാണ് സഭ ആരംഭംകുറിക്കുന്നത്. സഭാ ശുശ്രുഷകൻ പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ നേതൃത്വം നൽകും.

Advertisement