തിരുവനന്തപുരം കുന്നുവിള വീട്ടിൽ എം.ജോർജ് (90) നിര്യാതനായി
സംസ്കാരം ജനു.15 ന് തിരുവനന്തപുരത്ത് നടക്കും
തിരുവനന്തപുരo: നന്തൻകോട് മ്യൂസിയം ബെയിൻസ് കോമ്പോണ്ട് കുന്നുവിള വീട്ടിൽ എം.ജോർജ് (90) നിര്യാതനായി. ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്. തിരുവനന്തപുരം കോർപ്പറേഷനിലും കൊല്ലം മുൻസിപ്പാലിറ്റിയിലും ഉദ്യോഗസ്ഥനായിരുന്നു.
ജനുവരി 15 വ്യാഴാഴ്ച രാവിലെ 7.45 മുതൽ 8.45വരെ തിരുവനന്തപുരം നന്തൻകോട് ഭവനത്തിലെ (Museum Bains Compound, House, MBC 44, Nanthencode, Trivandrum) ശുശ്രൂഷകൾക്ക് ശേഷം 9.30 മുതൽ പട്ടം ചർച്ച് ഓഫ് ഗോഡ് ഹാളിൽ (C.G.I, Opposite St Marys School Bhaskar Ln, Lekshmi Nagar, Pattom, Thiruvananthapuram, 695004) മൃതദേഹം എത്തിക്കും. തുടർന്ന് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30 ന് പരുത്തിപ്പാറയിലുള്ള പട്ടം സഭയുടെ സെമിത്തേരിയിൽ സംസ്കരിക്കും.
തിരുവനന്തപുരം കോർപറേഷനിലും PWD യിലും ഉദ്യോഗസ്ഥനായിരുന്നു. അബുദബിയിൽ PWD യിൽ ജോലിയിലിരിക്കെ ചില വർഷങ്ങൾ അബുദബി പെന്തെക്കോസ്തൽ ചർച്ച് (UPA) ശുശ്രൂഷകനായിരുന്നു.
ഭാര്യ: കുഞ്ഞമ്മ ( ചാത്തന്നൂർ ആദിച്ചനല്ലൂർ ആശാരിഅഴകത്ത്). മക്കൾ: മാത്യു (ഷാജി - USA), ജേക്കബ് (അനി), മിനി വില്ല്യംസ് (അബുദബി).
മരുമക്കൾ: ബെറ്റി, സുമ, ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ദാനിയേൽ വില്യംസ് (അബുദബി).


