12 കുടുംബങ്ങളിൽ ചിരി പടർത്തി ഗുഡ്ന്യൂസ് ന്യൂയോർക്ക് ചാപ്റ്റർ
കോട്ടയം: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സ്വന്തമായി ചെറിയ ഒരു വരുമാനം നൽകുന്ന, ഗുഡ്ന്യൂസ് ന്യൂയോർക്ക് ചാപ്റ്റർ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് 'സ്മൈൽ പ്രൊജക്റ്റ്'. സൗജന്യമായി ആടിനെ നൽകുന്ന സ്മൈൽ പ്രോജെക്ടിലൂടെ ഇത്തവണ 12 കുടുംബങ്ങളിലാണ് ചിരി വിടർത്തിയത്.

പദ്ധതിയുടെ മൂന്നാംഘട്ട വിതരണം ഗൂഡല്ലൂരിൽ നടന്നു. പാസ്റ്റർ ബാബു എബ്രഹാം കോഴിക്കോട് അദ്ധ്യക്ഷനായിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം പാസ്റ്റർ ഷിബു നെടുവേലിൽ നിർവഹിച്ചു. പാസ്റ്റർ കെ.സി. ഉമ്മൻ, പാസ്റ്റർ ജെയിംസ് വർഗീസ്, പാസ്റ്റർ എം.കെ. ജോയ്, സജി മത്തായി കാതേട്ട് എന്നിവർ പങ്കെടുത്തു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത 12 കുടുംബങ്ങൾക്കാണ് ഇപ്രാവശ്യം സഹായം നൽകിയത്.

ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി വഴി നടപ്പാക്കിയ ഈ പദ്ധതിയ്ക്ക് ന്യൂയോർക്കിലെ സീനിയർ ശുശ്രുഷകനും ചാപ്പ്റ്റർ പ്രസിഡണ്ടുമായ റവ. വിൽസൺ ജോസ് ആണ് സാമ്പത്തിക സഹായം നൽകിയത്. ആടിനെ ലഭിക്കുന്ന കുടുംബങ്ങൾ ആടിനെ വളർത്തി ആദ്യ ആട്ടിൻകുട്ടിയെ മാത്രം മറ്റൊരു അർഹതപ്പെട്ട കുടുംബത്തിനു നിർബന്ധമായും സഭയുടെ നേതൃത്വത്തിൽ നൽകണമെന്നത് ഈ പ്രോജക്ടിൻ്റെ പ്രത്യേകതയാണ്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഗുഡ്ന്യൂസിന്റെ പ്രധാന ചാപ്റ്ററുകളിൽ ഒന്നാണ് ന്യൂയോർക്ക് ചാപ്റ്റർ. ഡയാലിസിസ് രോഗികൾക്ക് ഉൾപ്പെടെ സഹായം ചെയ്തുവരുന്നു. ഗുഡ്ന്യൂസ് ന്യൂയോർക്ക് ചാപ്റ്ററിന്റെ ഭാഗമായ കുഞ്ഞുമോൻ സാമുവേൽ നിരവധി ജീവകാരുണ്യ പ്രവർത്തന പദ്ധതികൾ ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി ദീർഘവർഷങ്ങളായി ചെയ്തുവരുന്നുണ്ട്.




