അധ്യാപക-രക്ഷാകര്‍ത്തൃസമ്മേളനം ജനു. 25നു തലപ്പാടിയില്‍

അധ്യാപക-രക്ഷാകര്‍ത്തൃസമ്മേളനം ജനു. 25നു തലപ്പാടിയില്‍

കോട്ടയം: ഐപിസി സണ്ടേസ്കൂള്‍സ് അസോസിയേഷന്‍ കോട്ടയം സൗത്ത് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ജനുവരി 25 ഞായറാഴ്ച 3.30നു തലപ്പാടി ഐപിസി ശാലേം ചര്‍ച്ചില്‍ അധ്യാപക-രക്ഷാകര്‍ത്തൃസമ്മേളനം നടക്കും. പ്രമുഖ കൗണ്‍സിലര്‍ ബെന്‍സിക് മിറന്‍ഡ ക്ലാസെടുക്കും. സമ്മേളനത്തില്‍ മെഡിക്കലില്‍ ഉന്നത പഠനത്തിനു പ്രവേശനം ലഭിച്ച സഹോദരങ്ങളായ ഡോ. അമിത് ജേക്കബ് മോന്‍സിയെയും ഡോ. അനീന ആനി മോന്‍സിയെയും ആദരിക്കും.

പാസ്റ്റര്‍ ജോയി ഫിലിപ്പ്, പാസ്റ്റര്‍ വിന്‍സി ജി. ഫിലിപ്പ്, പാസ്റ്റര്‍ സുധീര്‍ വര്‍ഗീസ്, ചെറിയാന്‍ പി. കുരുവിള, ബെന്നി പുള്ളോലിക്കല്‍ തുടങ്ങി സെന്‍റര്‍ ഭാരവാഹികള്‍ സംബന്ധിക്കും. സൂപ്രണ്ട് സജി നടുവത്ര, ഡെപ്യൂ. സൂപ്രണ്ട് മനു കെ. ജോണ്‍, സെക്രട്ടറി ആന്‍ഡ്രൂസ് ഏബ്രഹാം, ജോ. സെക്രട്ടറി ബിബിന്‍ മാത്യു, ട്രഷറര്‍ ബിനോ വര്‍ക്കി എന്നിവര്‍ നേതൃത്വം നല്‍കും.

Advertisement