തൃശ്ശൂർ മേഖല ഐപിസി സണ്ടേസ്കൂൾ അസ്സോസിയേഷൻ താലന്തു പരിശേധന ഒക്ടോ. 2 ന്
തൃശ്ശൂർ: തൃശ്ശൂർ മേഖല ഐപിസി സണ്ടേസ്കൂൾ അസ്സോസിയേഷൻ താലന്തു പരിശേധന ഒക്ടോ. 2 ന് മുല്ലക്കര ഐപിസി സീയോൻ സഭയിൽ നടക്കും. രാവിലെ 9 ന് സണ്ടേസ്കൂൾ കേരള സ്റ്റേറ്റ് ഡയറക്ടർ ഡോ.സാജൻ സി ജേക്കബ് ഉത്ഘാടനം ചെയ്യും. മേഖല പ്രസിഡണ്ട് പാസ്റ്റർ സുബീഷ് കെ.വി. അദ്ധ്യക്ഷത വഹിക്കും.
തൃശൂർ ഈസ്റ്റ്, പീച്ചി, ഇരിഞ്ഞാലക്കുട, കുന്നംകുളം, ഗുരുവായൂർ തുടങ്ങിയ വിവിധ സെൻ്ററുകളിൽ നിന്ന് 250 ൽ പരം പ്രതിഭകൾ സംഗീതം, പ്രസംഗം, ബൈബിൾ ക്വിസ്സ്, വാക്യം എഴുത്ത്, ഉപന്യാസം, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം തുടങ്ങിയ വിഷയങ്ങളിൽ നാലു വേദികളിലായി മാറ്റുരയ്ക്കും. രജിസ്ട്രേഷൻ രാവിലെ 8.30 ന് ആരംഭിക്കും.
മേഖല സെക്രട്ടറി പാസ്റ്റർ ജോബി ജോസഫ്, താലന്തു കൺവീനർ പാസ്റ്റർ തോമസ് ജോൺ എന്നിവർ മുഖ്യ ചുമതലകൾ വഹിക്കും. വൈസ് പ്രസിഡണ്ടുമാരായ പാസ്റ്റർ എഫ്.സ്റ്റീഫൻ, പാസ്റ്റർ സുനിൽ.റ്റി, ജോ.സെക്രട്ടറിമാരായ പാസ്റ്റർ ജെയ്മോൻ രാജൻ, പാസ്റ്റർ മനേഷ് കെ. ആർ, ട്രഷറർ ബ്രദർ സി.എം. ജോയ്, പബ്ലി. കൺവീനർ. പാസ്റ്റർ ലിൻറ്റോ.വി.റ്റി, കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ ജെമി വർഗ്ഗീസ്, പാസ്റ്റർ എം. സി. ബിജു, പാസ്റ്റർ ഐസക്ക് മാത്യു, പാസ്റ്റർ മനു. ടി.കെ എന്നിവർ വിവിധ വേദികളിൽ അദ്ധ്യക്ഷൻമാരാകും.
വിജയികൾക്ക് അന്നേ ദിവസം തന്നെ ഓവറോൾ ട്രോഫി ഉൾപ്പെടെ സമ്മാനങ്ങൾ വിതരണം ചെയ്യും. മേഖലയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർ ഒക്ടോബർ 20 ന് കുമ്പനാട് ബ്രദറൺ ഹൈസ്കൂളിൽ നടക്കുന്ന സ്റ്റേറ്റ് താലന്തു പരിശോധനയിൽ പങ്കെടുക്കും.
Advertisement



































