തൌസെന്റ് ടോർച്ചസ് മിഷൻ ചലഞ്ച് സെമിനാർ: ജൂലൈ 8നും 10നും കോഴിക്കോട് ജില്ലയിൽ

തൌസെന്റ് ടോർച്ചസ് മിഷൻ ചലഞ്ച് സെമിനാർ: ജൂലൈ 8നും 10നും കോഴിക്കോട് ജില്ലയിൽ

സുജാസ് ചീരൻ 

കോഴിക്കോട് : സംഘടനാ വ്യത്യാസമില്ലാതെ പാസ്റ്റേഴ്സിനെയും യുവജനങ്ങളെയും സുവിശേഷീകരണത്തിന്നായി സജ്ജരാക്കുവാൻ വേണ്ടി ഒരുക്കുന്ന തൌസെന്റ് ടോർച്ചസ് (1000 ടോർച്ചസ്)  മിഷൻ ചലഞ്ച് സെമിനാർ ജൂലൈ 8 ശനിയാഴ്ച കോഴിക്കോട് കെ പി സി ഫിലദൽഫിയ ചർച്ചിലും ജൂലൈ 10 ന് ഈങ്ങാപ്പുഴ ഐ പി സി ശാലേം ചർച്ചിലും നടക്കും.

രാവിലെ 10 മുതൽ വൈകീട്ട് 4 വരെ നടക്കുന്ന ഈ മിഷൻ ചലഞ്ച് സെമിനാറുകളിൽ അനുഗ്രഹിതരായ ദൈവദാസന്മാർ ക്ലാസ്സുകൾ നയിക്കും.
വടക്കേ ഇന്ത്യൻ മിഷണറിമാർ ഹൃദയസ്പർശിയായ തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്ക് വെക്കും. ഏവർക്കും സ്വാഗതം.

വിവരങ്ങൾക്ക്: കോഴിക്കോട് സിറ്റി- റോയ് മാത്യു ചീരൻ: 9847 950811, വി വി അബ്രഹാം: 9744 860296
ഈങ്ങാപ്പുഴ- ഏ വി പോത്തൻ: 9495 144645,  ജെയ്സൺ ടി എസ് :9447 452769, വി വി അബ്രഹാം: 9744 860296

കേരളത്തിലെ 14 ജില്ലകളിലും നടത്തപ്പെടുന്ന ഈ മിഷൻ ചലഞ്ച് സെമിനാർ ജൂലൈ 3 ന് ഇടുക്കി ജില്ലയിൽ തുടക്കം കുറിച്ചു. പാസ്റ്റർ സണ്ണി മാത്യുവും  (നേര്യമംഗലം ) ഇവാ. സുനിൽ ടി ശാമുവേലും  (തിരുവല്ല ) സെമിനാറുകൾക്ക് നേതൃത്വം നൽകുന്നു.

Advertisement