ആശിഷ് മാത്യു ചെറിയാന് മ്യൂസിക് പ്രൊഡക്ഷനിൽ ഗ്രേഡ് - 8 നേടി
കോട്ടയം: ലണ്ടനിലെ റോക് സ്കൂളിൽ നിന്ന് മ്യൂസിക് പ്രൊഡക്ഷനിൽ ഗ്രേഡ് - 8 നേടി ആശിഷ് മാത്യു ചെറിയാൻ. ഡിപ്ലോമ ഇൻ സൗണ്ട് എൻജിനീയറിങ് ആൻഡ് മ്യൂസിക് പ്രൊഡക്ഷൻ സർട്ടിഫിക്കേഷനും ട്രിനിറ്റി കോളജ് ലണ്ടനിൽ നിന്ന് വയലിൻ ക്ലാസിക്സിൽ വിവിധ ഗ്രേഡും നേടിയിട്ടുള്ള ആശിഷ് മാത്യു ഊട്ടി ഗുഡ് ഷെപ്പേർഡ് ഇൻ്റർ നാഷണൽ സ്കൂളിൽ മ്യൂസിക് അധ്യാപകനാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വയലിൻ (വെസ്റ്റേൺ) എ ഗ്രേഡ് നേടിയിട്ടുണ്ട്.
കോട്ടയം പാറക്കുളം ദൈവസഭാംഗമായ ആശിഷ് മാത്യു ചെറിയാൻ ക്രൈസ്തവ സാഹിത്യകാരനും ഹല്ലേലുയ്യാ മീഡിയ ഓൺലൈൻ എഡിറ്ററുമായ പി. എസ്. ചെറിയാന്റെയും സുബി ചെറിയാൻ്റെയും മകനാണ്. പ്രത്യാശ് ചെറിയാൻ (ദുബൈ), പ്രതീഷ് ചെറിയാൻ (ഗിത്താറിസ്റ്റ്) എന്നിവർ സഹോദരങ്ങളാണ്.

