സാം ജോർജ് (49) ന്യൂയോർക്കിൽ നിര്യാതനായി; സംസ്കാരം ജനു.13ന്

സാം ജോർജ് (49) ന്യൂയോർക്കിൽ നിര്യാതനായി; സംസ്കാരം ജനു.13ന്

വാർത്ത: ബിജു ജോൺ കൊട്ടാരക്കര

ന്യൂയോര്‍ക്ക് : അമിറ്റിവിൽ ന്യൂ ടെസ്റ്റമെന്റ് ചർച്ച് ( റ്റി.പി.എം) ന്യൂയോര്‍ക്ക് സഭാംഗം കോടുകുളഞ്ഞി ചേനത്തറയിൽ പരേതരായ സി.വി. ജോർജുകുട്ടിയുടെയും (ബേബി) സാറാമ്മയുടെയും മകൻ സാം ജോര്‍ജ് (സന്തോഷ് - 49) ജനുവരി 2 ന്‌ ന്യൂയോർക്കിൽ നിര്യാതനായി. 

ജനുവരി 12 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ന്യൂയോര്‍ക്ക് ന്യൂടെസ്റ്റ്‌മെന്റ് ചർച്ചിൽ പൊതുദര്‍ശനവും 

സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 13 ശനിയാഴ്ച രാവിലെ 10 ന് ന്യൂടെസ്റ്റ്‌മെന്റ് ചർച്ചിലും (New Testament Church, 79 Park Avenue, Amityville, New York 11701) തുടര്‍ന്ന് സംസ്‌കാരം ഉച്ചയ്ക്ക് 1.30-ന് പൈൻ ലാൺ മെമ്മോറിയല്‍ പാര്‍ക്കില്‍ വച്ചും നടക്കും.

കഴിഞ്ഞ നാലുപതിറ്റാണ്ടിൽ അധികമായി അമേരിക്കയിൽ സ്ഥിരതാമസമായിരുന്ന പരേതൻ വർഷിപ് ലീഡ് സിങ്ങർ, മ്യൂസിഷ്യൻ, സൗണ്ട് എഞ്ചിനീയർ എന്നീ വിവിധ നിലകളിൽ പ്രവർത്തിച്ചിരുന്നു. 

 ന്യൂയോർക്ക് പോർട്ട് അതോറിറ്റിയിൽ കോച്ച് യു എസ് എ യുടെ ടെർമിനൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: സോഫി സാം. മക്കൾ: സെറീന ജോർജ്, സാറാ ജോർജ്, സഹോദരൻ: ഉല്ലാസ്

Advertisement