അറ്റ്ലാന്റാ ചർച്ച് ഓഫ് ഗോഡ് സിൽവർ ജൂബിലി നിറവിൽ; വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി 

അറ്റ്ലാന്റാ ചർച്ച് ഓഫ് ഗോഡ് സിൽവർ ജൂബിലി നിറവിൽ; വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി 

അറ്റ്ലാന്റാ ചർച്ച് ഓഫ് ഗോഡ് സിൽവർ ജൂബിലി നിറവിൽ; വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി 

അറ്റ്ലാന്റാ: അറ്റ്ലാന്റാ ചർച്ച് ഓഫ് ഗോഡ് സിൽവർ ജൂബിലി നിറവിൽ. ഇതിന്റെ ഭാഗമായി വിവിധ പദ്ധതികൾക്ക് തുടക്കമായി. കൺവൻഷനുകൾ, സുവിശേഷ പ്രവർത്തനങ്ങൾ, ആത്മീയ സംഗമങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ സഹായം എന്നിവ നടത്തുമെന്ന് സഭാ അധികൃതർ അറിയിച്ചു. അമേരിക്കയിൽ വളർന്നുകൊണ്ടിരിക്കുന്ന അറ്റ്ലാന്റായിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്തു സഭകളിൽ ഒന്നാണ് അറ്റ്ലാന്റാ ചർച്ച് ഓഫ് ഗോഡ്.

1999-ൽ പാസ്റ്റർ സി.വി. ആൻഡ്രൂസ് സഭാ പ്രവർത്തനം ആരംഭിച്ചത്. 

ദൈവസഭയുടെ പ്രസിഡൻറും സീനിയർ പാസ്റ്ററായും റവ. എബി മാമ്മനും അസ്സോസിയേറ്റ് പാസ്റ്ററായി കോളിൻസ് ചാക്കോയും യൂത്ത് പാസ്റ്ററായി ഡേവീസ് എബ്രഹാമും സേവനമനുഷ്ഠിക്കുന്നു. റവ. സി.വി. ആൻഡ്രൂസ് ഇപ്പോൾ സഭയുടെ പേട്രൻ ആയി തുടരുന്നു.

ജനുവരി 28 നു ചർച്ച് ഒഫ് ഗോഡ് സഭകളുടെ അസിസ്റ്റന്റ് ജനറൽ ഓവർസിയർ ഡോ. ഡേവിഡ് ഇ റാമിറസിന്റെയും നോർത്ത് ജോർജിയ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് ടോം മാഡന്റെയും പ്രചോദനാത്മകമായ സാന്നിധ്യത്തിൽ ഈ സുപ്രധാന വാർഷികത്തിന് തുടക്കം കുറിച്ചു.