സൺഡേ സ്കൂൾ ശതാബ്ദി സമാപന സമ്മേളനം നാളെ മുളക്കുഴയിൽ

സൺഡേ സ്കൂൾ ശതാബ്ദി സമാപന സമ്മേളനം നാളെ മുളക്കുഴയിൽ

ചെങ്ങന്നൂർ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സൺഡേസ്കൂൾ നൂറുവർഷം തികഞ്ഞതിൻ്റെ ആഘോഷങ്ങളുടെ സമാപനം സമ്മേളനം മുളക്കുഴ ദൈവസഭ ഹാളിൽ  ഏപ്രിൽ 8ന് രാവിലെ 10 മണിക്ക് നടക്കും. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി മുഖ്യാതിഥിയായി പങ്കെടുക്കും. ഡോ. പി.ആർ.ഡി പ്രഭു സന്ദേശം നൽകും. അധ്യാപനത്തിൽ 25 വർഷം പൂർത്തിയായവരെയും സംസ്ഥാന മേഖല സെൻറർ ഭാരവാഹികളെയും സമ്മേളനത്തിൽ ആദരിക്കും. 

2025 ജനുവരിയിൽ തിരുവല്ലയിൽ നടന്ന സംസ്ഥാന കൺവെൻഷനിൽ ജൂബിലി ലോഗോ പ്രകാശനം ചെയ്തുകൊണ്ടാണ്  ഒരു വർഷം നീണ്ടുനിന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. സ്കോളർഷിപ്പ്, മെഗാ ബൈബിൾ ക്വിസ്, ഹിന്ദി-മലയാളം മിഷൻ സൺഡേ സ്കൂൾ സിലബസ്, ലീഡേഴ്സ് കോൺക്ലേവ്, നേതൃത്വ സമ്മേളനങ്ങൾ, അദ്ധ്യാപക വിദ്യാർത്ഥി ക്യാമ്പുകൾ, സ്മരണിക പ്രകാശനം തുടങ്ങിയവ ജൂബിലിയോടനുബന്ധിച്ച് നടന്നു.

സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ വി.പി. തോമസ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ സൺഡേ സ്കൂൾ സ്റ്റേറ്റ് ബോർഡ് ജൂബിലി പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement