മലങ്കരയിലെ പെന്തെക്കോസ്തു ഉണർവിന് ഗുഡ്ന്യൂസിൻ്റെ സ്വാധീനം അവഗണിക്കാനാവാത്തത്: സി.വി. മാത്യു
തൃശൂർ : മലങ്കരയിലെ പെന്തെക്കോസ്തു ഉണർവിനു മാധ്യമം എന്ന നിലയിൽ ഗുഡ്ന്യൂസിൻ്റെ സ്വാധീനം അവഗണിക്കാനാവാത്തതാണെന്ന് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു പ്രസ്താവിച്ചു.
ഗുഡ്ന്യൂസിൻ്റെ ഓരോ ലക്കവും പെന്തെക്കോസ്തിൻ്റെ ചരിത്രവും സഭകളുടെ തൽസ്ഥിതിയുമാണ്. സത്യസന്ധമായ റിപ്പോർട്ടിംഗും അവതരണവുംമാണ് ഗുഡ്ന്യൂസിൻ്റെ മുഖമുദ്ര. പെന്തെക്കോസ്തു സഭകളുടെ ഐക്യത്തിനു തുടക്കക്കാരാകാൻ ഗുഡ്ന്യൂസിനു കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുഡ്ന്യൂസ് തൃശൂർ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെബ്രുവരി 25 ന് ശാരോൺ ചർച്ച് ഹാളിൽ നടന്ന സമ്മേളനത്തിൽ കോർഡിനേറ്റിങ് എഡിറ്റർ ടോണി ഡി. ചെവൂക്കാരൻ അധ്യക്ഷനായിരുന്നു. എഡിറ്റർ ഇൻചാർജ് ടി. എം. മാത്യു മുഖ്യ പ്രഭാഷണം നടത്തി.
ഗുഡ്ന്യൂസിന്റെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പ്രതിനിധികൾ പങ്കുവെച്ചു. ഏപ്രിൽ മാസത്തിൽ പഴഞ്ഞിയിൽ കുട്ടികൾക്കുവേണ്ടി മൂന്നു ദിവസത്തെ പ്രത്യേക പ്രോഗ്രാം, ഓരോ ഏരിയാകളിൽ പ്രൊമോഷണൽ മീറ്റിംഗ് എന്നിവ നടത്തുവാൻ പ്രതിനിധി സമ്മേളനം തീരുമാനിച്ചു.
ഗുഡ്ന്യൂസ് യുഎഇ ചാപ്പ്റ്റർ പ്രസിഡന്റ് ഗ്ലെന്നി പി. സി, നോർത്തിന്ത്യൻ മേഖല ലേഖകൻ പാസ്റ്റർ സജി പീച്ചി എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.
ഗുഡ്ന്യൂസ് ലൈവ് മീഡിയ ഡയറക്ടർ ആശിഷ് മാത്യു സ്വാഗതം പറഞ്ഞു.