മാൾട്ടയിൽ ഐപിസിക്ക് പുതിയ പ്രവർത്തനം


മാൾട്ടയിൽ ഐപിസിക്ക് പുതിയ പ്രവർത്തനം
ad
ad
ad

മാൾട്ടയിലെ പ്രഥമ ഐപിസി സഭ ഐപിസി ഹെബ്രോൺ സഭയുടെ പ്രവർത്തന ഉദ്ഘാടനം ഒക്ടോബർ 11 ന് ഞായറാഴ്ച രാവിലെ 10 ന് മാൾട്ടയിലെ 188 Triq il-Marsa എന്ന സ്ഥലത്ത് നടക്കും. ഐപിസി യുകെ & അയർലൻഡ് റീജിയൻ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് ജോർജ് ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ അനിഷ് കുര്യാക്കോസ് (ബെഥേൽ ഐ.പി.സി. ചർച്ച്, അബെറിസ്ട്‌വൈത്ത്, വേൽസ്), പാസ്റ്റർ ഡിഗോൾ ലൂയിസ് (സെക്രട്ടറി, ഐ.പി.സി. യു കെ & അയർലൻഡ് റീജ്യൺ) എന്നിവർ പങ്കെടുക്കും.

സഭാശുശ്രൂഷകൻ പാസ്റ്റർ സ്കറിയ തോമസ് (+356 99277512)നേതൃത്വം നൽകും.