പാസ്റ്റർ സാബു മാത്യു അബുദബി ഐപിസി ശൂശ്രൂഷകനായി ചുമതലയേറ്റു
അബുദബി: യുഎഇ യിലെ പ്രഥമ ഐപിസി സഭയായ ഐപിസി അബുദബിസഭയുടെ സീനിയർ ശുശ്രൂഷകനായി പാസ്റ്റർ സാബു മാത്യു ചുമതലയേറ്റു. തിരുവല്ല ടൗൺ ചർച്ചിൻ്റെ പാസ്റ്ററായിരുന്നു.
മികച്ച സംഘാടകനും വേദാദ്ധ്യാപകനും പ്രഭാഷകനുമായ അദ്ദേഹം കൊല്ലം , പത്തനംതിട്ട ജില്ലകളിലെ വിവിധ സഭകളിലായി 30 വർഷം പ്രവർത്തിച്ചു. സണ്ടേസ്‌ക്കൂളിലും പിവൈപിഎ മേഖല, സെൻ്റർ തലത്തിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: ആൻസി സാബു. മക്കൾ: ഷാരോൻ എസ് മാത്യു, ഷെറിൻ മാത്യു.
ഫോൺ: +971 586900 177

