അകന്നു നില്ക്കുന്നവരെ ചേർത്തണയ്ക്കുന്നതാണ് സഭയുടെ ദൗത്യം: മുഖ്യമന്ത്രി പിണറായി വിജയൻ

അകന്നു നില്ക്കുന്നവരെ ചേർത്തണയ്ക്കുന്നതാണ് സഭയുടെ ദൗത്യം: മുഖ്യമന്ത്രി പിണറായി വിജയൻ

കുമ്പനാട്: അകന്നു നില്ക്കുന്നവരെ ചേർത്തണയ്ക്കുന്നതാണ് സഭയുടെ ദൗത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചു. മുറിവേറ്റവരുടെ മുറിവുണക്കാനാണ് യേശു പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.  പെന്തെക്കോസ്തു സഭ സമൂഹത്തിൽ ചെയ്യുന്ന നന്മ പ്രവർത്തികൾ എന്നും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ പെന്തെക്കോസ്തു സഭയുടെ ശദാബ്ദി സമ്മേളനത്തിൽ മുഖ്യ പ്രസംഗം നടത്തുകയരുന്നു അദ്ദേഹം. ജനറൽ പ്രസിഡന്റ് ഡോ. വൽസൻ എബ്രഹാം അദ്ധ്യക്ഷനായിരുന്നു.

മന്ത്രി വീണ ജോർജ് , എംഎൽഎമാരായ മാത്യു ടി.തോമസ്, കെ.യു ജനീഷ് കുമാർ, പത്തനംതിട്ട സിപിഎം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു തുടങ്ങിയവർ മുഖ്യാതിഥി കളായിരുന്നു. 

Advertisement