ഐപിസി പാമ്പാക്കുട സെന്റർ പുത്രികാ സംഘടനകൾക്ക് പുതിയ നേതൃത്വം
പാമ്പാക്കുട: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ പാമ്പാക്കുട സെന്റർ പിവൈപിഎ, സൺഡേ സ്കൂൾ അസോസിയേഷൻ എന്നിവയ്ക്ക് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. പൊതുയോഗത്തിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ.റ്റി റ്റി തോമസ് അദ്ധ്യക്ഷത വഹിച്ചു.
രക്ഷാധികാരി: പാസ്റ്റർ.റ്റി.റ്റി തോമസ്.
പിവൈപിഎ ഭാരവാഹികളായി പ്രസിഡന്റ്: പാസ്റ്റർ ജോർജ്ജ് പി. ജോസ്, വൈസ് പ്രസിഡന്റ്: ഇവാ. കോളിങ്‌സ് ജെ . പോൾ, സെക്രട്ടറി: എൽസൺ കെ. രാജു. ജോയിന്റ് സെക്രട്ടറി: നിർമ്മൽ ജോൺ, ട്രഷറർ ശാമുവേൽ തോമസ്, പബ്ലിസിറ്റി കൺവീനർ: ബേസിൽ സെബാസ്റ്റ്യൻ എന്നിവർ പ്രവർത്തിക്കും.
സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികളായി സൂപ്രണ്ട്: പാസ്റ്റർ എം.എം. വാവച്ചൻ, സെക്രട്ടറി പാസ്റ്റർ സെൻ കോശി എബ്രാഹാം, ഡെപ്യൂട്ടി സൂപ്രണ്ട് ഇമ്മാനുവേൽ ജോസഫ്, ജോയിന്റ് സെക്രട്ടറി സുവി. ജോൺസൺ ഇ.വി., ട്രഷറർ: പാസ്റ്റർ.പി എം ചെറിയാൻ എന്നിവരേയും തിരെഞ്ഞെടുത്തു.
2026 മുതൽ 2029 വരെയാണ് ഭരണ സമിതിയുടെ കാലാവധി.
വാർത്ത: പാസ്റ്റർ ബോവസ് മാത്യു





