ഐപിസി താനെ ഡിസ്ട്രിക്ട് കൺവൻഷൻ ഡിസം. 8 മുതൽ

ഐപിസി താനെ ഡിസ്ട്രിക്ട് കൺവൻഷൻ ഡിസം. 8 മുതൽ

മുംബൈ: ഐപിസി താനെ ഡിസ്ടിടിക്ട് 27-ാമത് വാർഷിക കൺവെൻഷൻ ഡിസംബർ 8 മുതൽ 10 വരെ ബാനുസാഗറിന് സമീപം ശ്രീ സ്വാമിദാമോദചാര്യ ഹാളിൽ നടക്കും.  ഡിസ്ട്രിക്ട് പ്രസിഡൻറ് പാസ്റ്റർ കെ.എം വർഗീസ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാസ്റ്റർ റെജി ശാസ്താംകോട്ട മുഖ്യ സന്ദേശം നൽകും.

സമ്മേളനത്തോടനുബന്ധിച്ച് പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസും ഓർഡിനേഷൻ സർവീസും ശനിയാഴ്ച രാവിലെ 10 മുതൽ ഐപിസി ഉപന്യാസര്‍ ഹാൾ കല്യാണില്‍ നടക്കും. സെക്രട്ടറി സാംകുട്ടി എബ്രഹാം, ട്രഷറർ വർഗീസ് മാത്യു എന്നിവർ നേതൃത്വം നൽകും. സംഗീത ശുശ്രൂഷയ്ക്ക് ഡിസ്ട്രിക്ട് ത്വയർ നേതൃത്വം നൽകും. സംയുക്ത ആരാധനയോടെ കൺവെൻഷൻ ഞായറാഴ്ച ഉച്ചയ്ക്ക് സമാപിക്കും.

Advertisement