കോന്നി പൈനാമൺ മരുതുരേത്ത് എം. ജി വർഗ്ഗീസ് (75) നിര്യാതനായി

കോന്നി പൈനാമൺ മരുതുരേത്ത് എം. ജി വർഗ്ഗീസ് (75) നിര്യാതനായി

കോന്നി : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ബഹ്റൈൻ സ്ഥാപകാംഗം കോന്നി പൈനാമൺ മരുതുരേത്ത്  എം.ജി വർഗ്ഗീസ് (എംജിച്ചായൻ - 75) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് .

ദീർഘനാളുകൾ ബഹ്റൈനിൽ ജോലിയോടൊപ്പം സുവിശേഷ പ്രവർത്തനങ്ങളിൽ ഏറെ സജീവമായിരുന്നു. ബഹ്റൈനിലെ വിശ്വാസ സമൂഹത്തിന് സുപരിചിതനായ എം.ജി വർഗ്ഗീസ് സഭയിലും മറ്റിതരപ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ടായിരുന്നു. 

 ചില നാളുകളായി പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ വിശ്രമ ജീവിതം നയിക്കുകയുമായിരുന്നു.കൊന്നപാറ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്.

 ഭാര്യ: പരേതയായ ആലീസ് വർഗ്ഗീസ് . മക്കൾ : എബി , ഫെബി, ജെൻസി.

Advertisement