പാസ്റ്റേഴ്സ് ആൻ്റ് ലീഡേഴ്സ് കോൺഫ്രൻസ് സെപ്റ്റം. 9ന് കോഴിക്കോട്
കോഴിക്കോട് : അപ്കോണിൻ്റെയും സിറ്റി പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഒരുക്കപ്പെടുന്ന പാസ്റ്റേഴ്സ് ആൻ്റ് ലീഡേഴ്സ് കോൺഫ്രൻസ് സെപ്റ്റംബർ 9 ന് ബുധനാഴ്ച രാവിലെ 10 മുതൽ 2 വരെ കോഴിക്കോട് കുതിരവട്ടം ദേശപോഷണി ഓഡിറ്റോറിയത്തിൽ നടക്കും.
മോഹൻ സി. ലാസറസ് മുഖ്യ സന്ദേശം നൽകും. പാസ്റ്റർമാരായ ബാബു എബ്രഹാം , നോബിൾ പി. തോമസ്, ബിജു തെക്കേമല, ബ്രദർ അനൂപ് ലാൽ തുടങ്ങിയവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്.
9447165211, 9249555333




