ബഹ്റൈൻ MEPC യുടെ സംയുക്ത ആരാധന ജനുവരി 13 ന്
മനാമ: ബഹ്റൈനിലെ പെന്തെക്കോസ്ത് ഐക്യ വേദിയായ മിഡിൽ ഈസ്റ്റ് പെന്തെക്കോസ്ത് ചർച്ച് (MEPC) ൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സംയുക്ത ആരാധന ജനുവരി 13 ശനിയാഴ്ച വൈകിട്ട് 7.15 മുതൽ സഗയായിലുള്ള എ ജി ചർച്ച് ഹാളിൽ നടക്കും.
സംയുക്ത ആരാധനയക്ക് എം ഇ പി സി പ്രസിഡൻ്റ് പാസ്റ്റർ ജയിസൺ കുഴിവിള (ഐ പി സി ബഹ്റൈൻ) അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ ടൈറ്റസ് ജോൺസൺ (ശാരോൻ ചർച്ച്) പ്രസംഗിക്കും.
എം ഇ പി സി ക്വയർ ആരാധനയ്ക്ക് നേതൃത്യം കൊടുക്കുമെന്നും ജനറൽ സെക്രട്ടറി ബ്രദർ മാർട്ടിൻ ജോ മാത്യു അറിയിച്ചു.
ബഹ്റിനിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ - +91 80898 17471