ബഹ്റൈൻ MEPC ക്ക് പുതിയ നേതൃത്വം

ബഹ്റൈൻ MEPC ക്ക് പുതിയ നേതൃത്വം

മനാമ: ബഹ്റൈനിലെ പെന്തെക്കോസ്ത് ഐക്യ വേദിയായ മിഡിൽ ഈസ്റ്റ് പെന്തെക്കോസ്ത് ചർച്ച് (MEPC) ൻ്റെ 34 മത് വാർഷിക പൊതുയോഗം ജനുവരി 27 ന് ശനിയാഴ്ച സഗയായിലുള്ള ശാരോൻ ഫെലോഷിപ്പ് ചർച്ച് ഹാളിൽ നടന്നു.

എം ഇ പി സി പ്രസിഡൻ്റ് പാസ്റ്റർ ജയിസൺ കുഴിവിള (ഐ പി സി ബഹ്റൈൻ) അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബ്രദർ മാർട്ടിൻ ജോ മാത്യു 2023 ലെ വാർഷിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു.   

2024 ലെ എക്സിക്യൂറ്റിവ് കമ്മറ്റിയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് പാസ്റ്റർ ടൈറ്റസ് ജോൺസൺ (ശാരോൻ ഫെലോഷിപ്പ് ചർച്ച്), വൈസ്സ് പ്രസിഡൻ്റ് പാസ്റ്റർ ബിജു ഹെബ്രോൻ (ഐ പി സി ഹെബ്രോൻ), ജനറൽ സെക്രട്ടറി ബ്രദർ മാർട്ടിൻ ജോ മാത്യു (എ ജി ), ജോ. സെക്രട്ടറി ബ്രദർ മനോജ് തോമസ് (ഐ പി സി ബഹ്റൈൻ), ട്രഷറാർ ബ്രദർ രഞ്ജൻ ജോർജ് (ഐ പി സി ശാലോം ), ജോ. ട്രഷറാർ ബ്രദർ സുജിത് കുമാർ (ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ പ്രയർ ഫെലോഷിപ്പ്) എന്നിവരെയും സ്ഥിരാംഗങ്ങളായി പാസ്റ്റർ തോമസ് ചാക്കോ (ഐപിസി ഇമ്മാനുവേൽ), പാസ്റ്റർ ജയിസൺ കുഴിവിള (ഐ പി സി ബഹ്റൈൻ), പാസ്റ്റർ ലിജോ മാത്യു (ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ പ്രയർ ഫെലോഷിപ്പ്), പാസ്റ്റർ ജേക്കബ് ജോർജ് (എ ജി), പാസ്റ്റർ ജോൺ തോമസ് (ശാലോം ഐ പി സി ) കമ്മറ്റി അംഗങ്ങളായി ബ്രദർ രഞ്ചിത്ത് ഏബ്രഹാം (ശാരോൻ ഫെലോഷിപ്പ് ചർച്ച്), ബ്രദർ ബോവസ് അപ്പല്ലോസ് (ശാരോൻ ഫെലോഷിപ്പ് ചർച്ച്), ബ്രദർ ജബോയി തോമസ് (ഐ പി സി ഹെബ്രോൻ), ബ്രദർ ജയിസൺ ജയിംസ് (ഐ പി സി ഇമ്മാനുവേൽ ) ഓഡിറ്റർ ബ്രദർ നൈനാൻ മാത്യു (ശാരോൻ ഫെലോഷിപ്പ് ചർച്ച്) എന്നിവരെ തിരഞ്ഞെടുത്തു.

ബഹ്റിനിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ - +91 80898 17471

Advertisement