മണക്കാല കൺവൻഷനു തുടക്കമായി ; ജനു.7ന് സമാപിക്കും

മണക്കാല കൺവൻഷനു തുടക്കമായി ; ജനു.7ന് സമാപിക്കും

പാസ്റ്റർ ഷിബു ജോൺ അടൂർ

അടൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് മണക്കാല കൺവൻഷൻ ജനു. 3 ന് ബുധനാഴ്ച ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി കൺവൻഷൻ സെന്ററിൽ ആരംഭിച്ചു ആയൂർ കൊട്ടാരക്കര ശൂരനാട് അടൂർ റീജിയനുകളുടെയേയും ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടേയും ചുമതലയിലാണ് കൺവെൻഷൻ നടക്കുന്നത്. കൺവൻഷൻ തീം അടിയൻ ഇതാ" യെശയ്യവ് 6:8.

 പാസ്റ്റർ കെ.എ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡോ. അലക്സ് ഇ ജോർജ്ജ്  ഉൽഘാടനം ചെയ്തു. സകല മനുഷ്യരും യഥാർത്ഥ ദൈവീക നന്മ അനുഭവിക്കണമെങ്കിൽ അനുതപിച്ചു മടങ്ങി വരണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

പാസ്റ്റർ തോമസ് മാത്യു FTS മണക്കാല പ്രസംഗിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ പകൽ പാസ്റ്റേഴ്സ് ഫാമിലി മീറ്റിങ്ങ്, മിഷൻ സമ്മേളനം വനിതാ സമാജം മീറ്റിങ്ങ് സിഇഎം സൺഡേസ്കൂൾ സമ്മേളനം നടക്കും രാത്രി യോഗങ്ങളിൽ പാസ്റ്റർ ഏബ്രഹാം ജോസഫ് ദേശീയ പ്രസിഡന്റ് ശാരോൻ ഫെലോഷിപ്പ് ചർച്ച് പാസ്റ്റർ ജോൺസൺ കെ. ശാമൂവേൽ, വൈസ് പ്രസിഡന്റ് റവ. ഫിന്നി ജേക്കബ് വൈസ് പ്രസിഡന്റ്, പാസ്റ്റർ . വി.ജെ തോമസ് , മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ബാബു ചെറിയാൻ പാസ്റ്റർ വർഗീസ് ഏബ്രഹാം (രാജു മേത്ര), . ഡോ. ബി. വർഗീസ് , പാസ്റ്റർ വി.എം. ജേക്കബ് റീജിയൻ പാസ്റ്റർ ആയൂർ പാസ്റ്റർ .റ്റി.ഐ ഏബ്രഹാം , റീജിയൻ പാസ്റ്റർ ശൂരനാട് പാസ്റ്റർ തോമസ് മാത്യു , പാസ്റ്റർ സാം ജി കോശി തുടങ്ങിയവർ പ്രസംഗിക്കും.

പാസ്റ്റർ റോയി വി ശാമൂവേൽ പാസ്റ്റർ റ്റി ജി ജേംയിസ് നേതൃത്വം നൽകുന്ന വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു