ബാംഗ്ലൂർ ന്യൂ ലൈഫ് കോളേജ് 36-ാമത് ബിരുദദാനം
ബെംഗളൂരു: കർണാടകയിലെ എടിഎ അംഗീകാരമുള്ള പ്രശസ്ത വേദപoനശാലയായ ബാംഗ്ലൂർ ന്യൂ ലൈഫ് കോളേജിൻ്റെ 36-ാമത് ബിരുദ ദാന സമ്മേളനം മാർച്ച് 12 ന് എച്ച്.ബി.ആർ ലേ ഔട്ട്, നവജീവ കൺവെൻഷൻ സെൻ്ററിൽ നടത്തി.
43 വിദ്യാർഥികൾ വിവിധ കോഴ്സുകളിലായി ബിരുദം നേടി. മൂന്ന് വിദ്യാർഥികൾക്ക് ഡോക്ടർ ഓഫ് മിനിസ്ട്രി ബിരുദം നൽകി.
ഏഷ്യ തിയോളജിക്കൽ അസോസിയേഷൻ (എ.ടി.എ) റീജണൽ സെക്രട്ടറി ഡോ. ആരൺ ബെന്നറ്റ് ലോറൻസ് മുഖ്യാതിഥിയായി പ്രസംഗിച്ചു. പ്രിൻസിപ്പൽ ഡോ.എബ്രഹാം മാത്യു ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സ്ഥാപകൻ ഡോ.ജോൺ താന്നിക്കൽ ,മേരി താന്നിക്കൽ എന്നിവർ ചേർന്ന് ബിരുദധാരികൾക്കായി അനുഗ്രഹപ്രാർഥനയും നടത്തി.
ഐ.പി.സി കർണാടക സ്റ്റേറ്റ് സെക്രട്ടറി ഡോ.വർഗീസ് ഫിലിപ്പ്, ഡോ.വിക്ടർ താന്നിക്കൽ എന്നിവർ ആശംസ പ്രസംഗം നടത്തി.
റവ.ജെസ്റ്റിൻ തോമസ് നന്ദിയും കെ.യു.പി.എഫ് പ്രസിഡൻ്റ് പാസ്റ്റർ റ്റി.ഡി.തോമസ് സമാപന പ്രാർഥനയും നടത്തി.
.