ഒരുങ്ങാം... ഇനി ഉല്ലാസദിനങ്ങൾ
ഒരുങ്ങാം... ഇനി ഉല്ലാസദിനങ്ങൾ
സന്ദീപ് വിളമ്പുകണ്ടം
കൂട്ടംകൂടി കളികളിൽ ഏർപ്പെട്ടും, പുഴയിൽ നീന്തി തുടിച്ചും, തേൻമാവിൻ ചുവട്ടിൽ വീഴുന്ന മാമ്പഴത്തിന്റെ സ്വാദ് ആസ്വദിച്ചും ആടി തിമിർത്ത ഒരു ബാല്യകാലം പഴയ തല മുറയ്ക്കുണ്ടായിരുന്നു. പാട്ടു പാടിയും നാടൻകളികൾ കളിച്ചും വഴക്കുകൂടിയും ഒക്കെയുള്ള ആഹ്ലാദദിനങ്ങൾ. അതിനിടയിൽ വിബിഎസ് എന്ന ആത്മീയോത്സവവും. എന്നാൽ, ഇന്ന് കാലം മാറി. ട്യൂഷനും സ്പെഷ്യൽ കോച്ചിംഗ് ക്ലാസുകളും അവധിക്കാലം കൈയ്യേറിയിരിക്കുന്നു. ഒരു കുട്ടിയുടെ സമഗ്ര വളർച്ച പൂർത്തിയാകുന്നതു ബുദ്ധിപരമായ വളർച്ചകൊണ്ടു മാത്രമല്ല. കുട്ടികളുടെ വൈകാരികവളർച്ചയും ആത്മീയവളർച്ചയും ശാരീരിക വളർച്ചയും ഒരുപോലെ ഉയരുമ്പോഴാണ് സാധ്യമാകുന്നത്.
കുട്ടികളുടെ ലോകത്തേക്ക് സുവിശേഷസന്ദേശം ലളിതമായും, രസകരമായും എത്തിക്കുക എന്ന സദുദ്ദേശത്തോടെയാണ് നാട്ടിലെങ്ങും ഏപ്രിൽ മെയ് മാസങ്ങളിൽ അവധിക്കാല വേദപാഠ ശാലകൾ സജീവമാകുന്നത്. കുട്ടികളെ ആകർഷിക്കുന്നതിനായി ഏറെ വിഭവങ്ങളുമായാണ് ഓരോ ടീമും കുട്ടികളുടെ മുന്നിലെ ത്തിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസത്തിൽ നിന്നും നേടിയതു കൂടാതെ ആത്മീയവളർച്ചയും ഒരു കുട്ടിക്ക് അനിവാര്യമാവണ മെന്ന ആഗ്രഹത്തോടെയാണ് വിബിഎസ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ലോക ജനസംഖ്യയിൽ 1/3 ശതമാനം വരുന്ന 15 വയസിൽ താഴെയുള്ള കുട്ടികൾ സുവിശേഷീകരിക്കപ്പെടേണ്ട ഏറ്റവും വലിയ ജനവിഭാഗമാണ്. നമ്മുടെ ചുറ്റുപാടുമുള്ള നൂറുകണക്കിന് കുഞ്ഞുങ്ങൾക്ക് അവധിക്കാലം ഉല്ലാസമാക്കി മാറ്റുവാനും അതിലൂടെ അവരിലേക്ക് യേശുവിനെ എത്തിക്കുവാനുമുള്ള ഈ ഫലകരമായ ശുശ്രൂഷയിൽ ഓരോ പ്രാദേശികസഭയും പ്രോത്സാഹനത്തോടെ അണിചേരേണ്ടിയിരിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസ രീതി അനു ദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കാലോ ചിതമായ മാറ്റങ്ങൾ ഈ രംഗത്തും വരുത്തേണ്ടതായിട്ടുണ്ട്. അഞ്ചു ദിവസങ്ങളിലെ ക്ലാസുകൊണ്ട് വിബിഎസ് അവസാനിപ്പിക്കാതെ, സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ ഉപയോഗിച്ച് അവധിക്കാ ലം മുഴുവൻ കുഞ്ഞുങ്ങൾക്ക് ബൈബിൾ പഠനം ലഭിക്കത്തക്ക വിധത്തിൽ ഓരോ ചിൽഡ്രൻസ് മിനിസ്ട്രിയും പ്രവർത്തിച്ചാൽ നന്നായിരിക്കും.
കുഞ്ഞുങ്ങളുടെ ആത്മീയ, ശാരീരിക, മാനസീക ആവശ്യങ്ങളെ പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് തയ്യാർചെയ്‌ത സിലബസാ ണ് ഓരോ സംഘടനയും ഒരുക്കിയിരിക്കുന്നത്. ഐപിസി സൺ ഡേസ്കൂൾസ് അസോസിയേഷൻ ഒരുക്കുന്ന പവർ വിബിഎസ്, ദീർഘവർഷങ്ങളായി കുഞ്ഞുങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു വരുന്ന തിമോത്തി, എക്സൽ, ബാംഗ്ലൂർ വിബിഎസ്, ട്രാസ്ഫോർമേഴ്‌സ്, ശാലത്ത് തുടങ്ങിയ ടീമുകളും വെക്കേഷൻ ബൈബിൾ സ്കൂൾ ടീച്ചേഴ്സ് പരിശീലന ക്യാമ്പുകൾ അവസാന ഘട്ടത്തിലാണ്. നിരവധി വർഷങ്ങളായി ഈ മേഖലയിൽ സജീവമായിരിക്കുന്ന ഇവരുടെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണ്.
ഈ ഉല്ലാസദിനങ്ങൾ മുൻ വർഷങ്ങളിലെ അപേക്ഷിച്ച് ഇക്കൊല്ലം പലമടങ്ങ് വ്യത്യസ്‌തമാക്കാൻ എല്ലാവരും ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Advertisement