ന്യൂലൈഫ് ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനു. 7 മുതൽ
പമ്പാടി: ന്യൂലൈഫ് ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനു. 7 മുതൽ 11 വരെ കോത്തല പന്ത്രണ്ടാം മൈൽ ന്യൂലൈഫ് സെന്ററിൽ നടക്കും.ഉദ്ഘാടനം ഓവർസീയർ റവ. സി.പി. മാത്യു നിർവ്വഹിക്കും. പാസ്റ്റർ കെ. ജെ. മാത്യു, പാസ്റ്റർ വർഗീസ് എബ്രഹാം, പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ ബി. മോനിച്ചൻ, പാസ്റ്റർ റെജി മാത്യു, പാസ്റ്റർ പ്രെയ്‌സ് കർത്താ എന്നിവർ പ്രസംഗിക്കും.
കൺവൻഷനോടനുബന്ധിച്ച് പകൽ യോഗങ്ങൾ, ബൈബിൾ സ്റ്റഡി, ധ്യാനയോഗങ്ങൾ, S.S., NLYF & NILLM വാർഷിക സമ്മേളനം, പാസ്റ്റേഴ്‌സ് കോൺഫറൻസ്, സ്‌നാനം, സംയുക്ത ആരാധന, കർത്തൃമേശ എന്നിവയും നടക്കും. ഗാനശുശ്രൂഷ പാസ്റ്റർ ലോർഡ്‌സൺ ആന്റണി, പാസ്റ്റർ സാബു ചാരുംമൂട്, ഷിജിൻ ഷാ, സന്തോഷ് അടൂർ, ജോഷി മർക്കോസ്, രാജി രാജൻ, സാംസൺ തോമസ്, ലിജിൻ ഷാ, നിതിൻ ജോൺ, ഗ്ലാഡ്‌സൺ സെബാസ്റ്റ്യൻ, റിൻസി മാത്യു എന്നിവർ നയിക്കും.
Advt.






































Advt.
























