ബഹ്റൈൻ BMCC 'ഹിംസ്സ് ഫെസ്റ്റ് 2026' സംഗീത മത്സരം സമാപിച്ചു; ബഹ്റൈൻ എ ജി ചർച്ചിന് ഒന്നാം സ്ഥാനം

ബഹ്റൈൻ BMCC 'ഹിംസ്സ് ഫെസ്റ്റ് 2026' സംഗീത മത്സരം സമാപിച്ചു; ബഹ്റൈൻ എ ജി ചർച്ചിന് ഒന്നാം സ്ഥാനം

മനാമ: ബഹ്റൈൻ BMCC-യുടെ  നേതൃത്വത്തിൽ ജൂൺ 16-ന് സംഘടിപ്പിച്ച 'ഹിംസ്സ് ഫെസ്റ്റ് 2026' (Hymns Fest 2026) സംഗീത മത്സരം അനുഗ്രഹീതമായി സമാപിച്ചു.

വിവിധ അംഗത്വ സഭകളിൽ നിന്നായി മാറ്റുരച്ച പതിനൊന്ന് ശക്തമായ ടീമുകളിൽ നിന്ന് ബഹ്റൈൻ എ ജി ചർച്ച് ആവേശകരമായ മത്സരത്തിനൊടുവിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച ഐ പി സി ബഹ്റൈൻ രണ്ടാം സ്ഥാനവും, ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ബഥേൽ മൂന്നാം സ്ഥാനവും നേടി.

തുടക്കം മുതൽ ഒടുക്കം വരെ ഏറെ ആവേശവും ആത്മീയ ചൈതന്യവും നിറഞ്ഞതായിരുന്നു ഈ വർഷത്തെ ഹിംസ്സ് ഫെസ്റ്റ്. പ്രോഗ്രാമിന്റെ വൻ വിജയത്തിനായി BMCC പ്രസിഡന്റ് വിനോദ് ജോർജ് പുതുപ്പള്ളി, സെക്രട്ടറി അനീഷ് തോമസ്  എന്നിവർ നേതൃത്വം നൽകി. സഭാ നേതാക്കളും വിശ്വാസികളും ഉൾപ്പെടെ  ജനപങ്കാളിത്തം ഉണ്ടായിരുന്നു.