ഐപിസി കോട്ടയം സൗത്ത് സെൻ്ററിന് 'മേൽവിലാസം' നൽകിയ മുട്ടമ്പലം കൊച്ചായൻ (90) യാത്രയായി
കോട്ടയം: മുട്ടമ്പലം പാസ്റ്റർ വി.എം. മാത്യു (മുട്ടമ്പലം കൊച്ചായൻ -90) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതികശരീരം നാളെ സെപ്റ്റം. 30ന് വൈകുന്നേരം 6ന് മുട്ടമ്പലം സിയോൺ സഭാ ഹാളിൽ കൊണ്ടു വരും. സംസ്കാരം ഒക്ടോ. 1ന് രാവിലെ 8ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 10ന് ചിലമ്പ്രക്കുന്ന് സെമിത്തേരിയിൽ.
ഐപിസി കോട്ടയം സൗത്ത് സെൻ്ററിന് ആസ്ഥാന മന്ദിരം സൗജന്യമായി നൽകി 'മേൽവിലാസം' നൽകിയ വ്യക്തിയാണ് ഇദ്ദേഹം.
1995 മുതൽ പാസ്റ്റർ വി.എം. മാത്യുവും, അദ്ദേഹത്തിന്റെ പ്രവർത്തനഫലമായി വളർന്ന മുട്ടമ്പലത്തെ സിയോൻ സഭയും ഐപിസി കോട്ടയം സൗത്ത് സെൻ്ററിനോട് ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. ശുശ്രൂഷയിലൂടെ ലഭിച്ച നന്മകളും, തൻ്റെ കുടുംബസ്വത്തും ഉപയോഗിച്ച് സഭയ്ക്കായി പണിത ഹാളും, വീടും അനുബന്ധ സൗകര്യങ്ങളും ഐപി സിയ്ക്കായി സൗജന്യമായി എഴുതികൊടു ക്കാനും അദ്ദേഹം തീരുമാനിച്ചു. ഐപിസി കോട്ടയം സൗത്ത് സെൻ്ററിൻ്റെ ആസ്ഥാനം ഉൾപ്പെടെ അദ്ദേഹത്തിന്റെ കെട്ടിടത്തിലാണ് ഇന്ന് പ്രവർത്തിക്കുന്നത്.
വാർധക്യ ക്ഷീണം അലട്ടിയതിനു ശേഷം സൗത്ത് സെന്ററാണ് അദ്ദേഹത്തിൻ്റെ എല്ലാ കാര്യങ്ങളും നിറവേറ്റിയത്.
.
Advertisement


































