പാസ്റ്റർ തോമസ് മാത്യുവിന്റെ സംസ്കാരം ഡിസം. 16 ശനിയാഴ്ച

പാസ്റ്റർ തോമസ് മാത്യുവിന്റെ സംസ്കാരം ഡിസം. 16 ശനിയാഴ്ച

ചിക്കാഗോ: ഇന്റർനാഷണൽ പെന്തക്കോസ്ത് അസംബ്ലി സഭയുടെ സഹശുശ്രൂഷകനും ആരാവലി ട്രൈബൽ മിഷൻ സ്ഥാപകനുമായ പാസ്റ്റർ തോമസ് മാത്യു (77 ) വിന്റെ  മെമ്മോറിയൽ സർവീസ് ഡിസംബർ 15 വെള്ളിയാഴ്ച വൈകിട്ടു 6 മണിക്കും സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 9 നും ആരംഭിക്കും. The Chapel (25270 IL 60,Grace Lake, IL) വെച്ചാണ് ശുശ്രൂഷകൾ നടക്കുന്നതെന്നു കുടുംബാംഗങ്ങൾ അറിയിച്ചു.

 സാറാമ്മ മാത്യു ആണ് ഭാര്യ. ബെൻ മാത്യു ബ്ലെസ്സി ജോൺ എന്നിവർ മക്കളും ഷാരോൺ, തോമസ് എന്നിവർ മരുമക്കളുമാണ്.

എ ഡി മത്തായി, തോമസ് ഡാനിയൽ, ഗ്രേസ് ജോർജ്, ജോൺസൺ ഡാനിയൽ, ബാബു ദാനിയൽ, ജോസഫ് ഡാനിയേൽ എന്നിവരാണ് സഹോദരങ്ങൾ.

പത്തനാപുരം പട്ടാഴി എള്ളുംവിള കുടുംബാംഗമാണ്  മെഥുകുമേൽ ഐപിസി ശാലോം സഭാഗം ആയിരുന്ന പാസ്റ്റർ തോമസ് മാത്യു വടവാതുർ ശാലോം ബൈബിൾ സ്കൂൾ, ഡെറാഡൂൺ ബൈബിൾ സെമിനാരി എന്നിവിടങ്ങളിലെ വേദപഠനത്തിനുശേഷം 1975ൽ സുവിശേഷ പ്രവർത്തനത്തിനായി രാജസ്ഥാനിൽ എത്തിച്ചേർന്നു. 1980 ൽ ആരാവലി ട്രൈബൽ മിഷൻ ആരംഭിച്ചു. ഇന്ന് ഇരുന്നുറിലധികം സുവിശേഷകന്മാരും നിരവധി സഭകളും വേദപഠനശാലകളും തയ്യൽ പരിശീലന കേന്ദ്രങ്ങളും ഇതിനോടാനുബന്ധിച്‌ പ്രവർത്തിക്കുന്നു.

 1995 ൽ ചിക്കാഗോയിലേക്ക് താമസം മാറിയ പാസ്റ്റർ തോമസ് മാത്യു തുടർന്നും രാജസ്ഥാനിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു. നവംബർ ആദ്യ ആഴ്ചയിൽ രാജസ്ഥാനിൽ നടന്ന വാർഷിക കൺവെൻഷനിൽ പങ്കെടുത്ത ശേഷം നവംബർ 9ന് ചിക്കാഗോയിൽ എത്തിച്ചേർന്ന ഉടനെ രോഗബാധിതനായ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവേ ആണ് അന്ത്യം സംഭവിച്ചത്.

കൂടുതൽ വിവരങ്ങൾക്ക് ജോസഫ് ഡാനിയേൽ 847 345 0718.

വാർത്ത : കുര്യൻ ഫിലിപ്പ്