' അഗാപ്പേ ലവ് ' പ്രണയദിനത്തിൽ ഓൺലൈൻ ട്രാക്റ്റുമായി പിവൈപിഎ കോട്ടയം നോർത്ത് സെന്റർ
കോട്ടയം: പിവൈപിഎ കോട്ടയം നോർത്ത് സെന്റർ പ്രണയദിനത്തിൽ 'അഗാപ്പേ ലവ് ' എന്ന പേരിൽ ട്രാക്റ്റ് പ്രകാശനം ചെയ്തു.
പ്രണയം യേശുവിനോട് എന്ന ആശയം മുൻനിർത്തി ലളിതമായ ഭാഷയിൽ പാസ്റ്റർ ജോമോൻ ജേക്കബ് (പ്രസിഡന്റ്, പി വൈപിഎ കോട്ടയം നോർത്ത്) എഴുതിയ ട്രാക്റ്റ് ഇതിനോടകം ഏറെ ശ്രദ്ധനേടി.
സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് കോട്ടയം ടാബർനാക്കിൽ സഭാശുശ്രൂഷകൻ പാസ്റ്റർ കുര്യൻ ഫിലിപ്പിന് ആദ്യ പ്രതി നല്കി പ്രകാശനം ചെയ്തു.