ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തർ സ്നേഹ സംഗമം

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തർ  സ്നേഹ സംഗമം
ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇൻറർ നാഷണൽ പ്രസിഡണ്ട് പാസ്റ്റർ ജോൺ തോമസ് ഉദ്ഘാടന പ്രസംഗം നിർവ്വഹിക്കുന്നു

ഖത്തർ:  ദോഹ ശാരോൻ ഫെലോഷിപ്പ് ചർച്ച് ഒതുക്കിയ സ്നേഹ സംഗമം കിടങ്ങന്നൂർ ബാലകൃഷ്ണ കൺവെൻഷൻ സെൻ്ററിൽ നടന്നു.പൂർവ്വ അംഗങ്ങളും നിലവിലുള്ള  അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും സംബന്ധിച്ചു.  വിവിധ കാലയളവുകളിൽ സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കളും പങ്കെടുത്തു.

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇൻറർനാഷണൽ പ്രസിഡണ്ട് പാസ്റ്റർ ജോൺ തോമസ് മുഖ്യാതിഥിയായിരുന്നു. സുവിശേഷ - ജീവകാരുണ്യ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായ, 16 വർഷം പിന്നിടുന്ന ഈ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ സാം തോമസ്  സ്റ്റേഹസംഗമത്തിന് നേതൃത്വം വഹിച്ചു.

Advertisement