സ്പോർട്സ് കൊലീഷൻ സ്റ്റേറ്റ് കോൺഫറൻസ് തൃശൂരിൽ
പ്രിൻസ് ജോസഫ് കാസർഗോഡ്
തൃശുർ: സ്പോർട്സ് കൊലീഷൻ സ്റ്റേറ്റ് കോൺഫറൻസ് തൃശൂരിൽ ഡിസം. 18,19 തീയതികളിൽ നടക്കും.
കളികളുടെയും കായികമത്സരങ്ങളുടെയും രംഗത്തു ക്രിസ്തുവിനു വേണ്ടി ശിഷ്യന്മാരെ വാർത്തെടുക്കുക എന്ന ദർശനത്തോടെയും പങ്കാളിത്തത്തിലൂടെയും കായിക രംഗത്തു ദൈവരാജ്യസേവനം എന്ന നിയോഗത്തോടെയും കായികതാരങ്ങളെയും സ്പോർട്സിനെയും പ്രയോജനപ്പെടുത്തി പട്ടണങ്ങളെയും ജനതതികളെയും ശുശ്രൂഷിക്കുന്നതിനോടൊപ്പം ഏവരെയും ക്രിസ്തു ശിഷ്യരായി വളർത്തിയെടുക്കുന്ന സ്പോർട്സ് മൂവ്മെന്റ് ആയ കേരളാ സ്‌പോർട്‌സ് കൊലീഷൻ സ്റ്റേറ്റ് കോൺഫറൻസ് തൃശൂരിൽ ഡിസംബർ 18,19 തീയതികളിൽ നടക്കും.
കായിക രംഗത്തു മികവ്പുലർത്തിയ സുവിശേഷകരായ ബ്രദർ ലാനെൽ തോമസ് , ബ്രദർ ടിനു യോഹന്നാൻ എന്നിവർ നേതൃത്വം നൽകും. സ്പോർട്സ് മിനിസ്ട്രിയുടെ സാധ്യതകൾ സഭയുടെയും സുവിശേഷ സംഘടനകളുടെയും നേതൃത്വത്തിൽ ഉള്ളവർക്ക് വിശദീകരിക്കുക എന്നുള്ള ലക്ഷ്യത്തോടെ ആണ് ഈ കോൺഫറൻസ് നടക്കുന്നത്.
വിവിധ പരിശീലന പരിപാടികളും ഈ കോൺഫറൻസിൽ നടക്കും. താൽപര്യം ഉള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാൻ ഉള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക് : 94473 43878