വീണ്ടും ക്രൈസ്തവ വേട്ട ; ആശങ്കയോടെ വിശ്വാസികൾ

വീണ്ടും ക്രൈസ്തവ വേട്ട ; ആശങ്കയോടെ വിശ്വാസികൾ

മോൻസി മാമ്മൻ തിരുവനന്തപുരം

ഇന്ത്യയിൽ വീണ്ടും വർഗീതയുടെ പേരിൽ  വീണ്ടും ക്രൈസ്തവ വേട്ട ശക്തിപെടുന്നതായി റിപ്പോർട്ട്.

വർദ്ധിച്ചുവരുന്ന രാഷ്ട്രീയ  സ്വാധീനത്തിൻ്റെയും ശക്തിയുടെയും തെളിവായി ഇക്കഴിഞ്ഞ ആഴ്ചയിൽ മധ്യപ്രദേശിലെ ഝബുവ ജില്ലയിലെ റാണാപൂർ തഹ്‌സിലിൽ ഒരു കൂട്ടം ഹിന്ദുത്വ പ്രവർത്തകർ ഒത്തുകൂടി, പ്രൊട്ടസ്റ്റൻ്റ് ഷാലോം ചർച്ചും ചർച്ച് ഓഫ് സൗത്ത് ഇന്ത്യയും നടത്തുന്ന നാല് പ്രാർത്ഥനാ ഹാൾ കെട്ടിടങ്ങൾക്ക് മുകളിൽ കയറി ഹിന്ദു പതാകകൾ ഉയർത്തിയ വാർത്തകൾ ദേശിയ മാധ്യമങ്ങൾ ഉൾപ്പടെ റിപ്പോർട്ട് ചെയ്തിരുന്നു. 

ഇന്ത്യൻ ഭരണഘടന ആഹ്വാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന് എതിരായി ഇന്ത്യയിൽ ന്യൂനപക്ഷ വേട്ട വർധിച്ചു വരികയാണ്. മതസ്വാതന്ത്ര്യത്തിനു കൂച്ചു വിലങ്ങു കല്പിക്കുന്ന രീതിയിൽ ആരാധന സ്വാതന്ത്ര്യം, ഘർ വാപ്പാസി, ഊര് വിലക്ക് പോലുള്ള പ്രവർത്തനങ്ങൾ ഉത്തരേന്ധ്യൻ സംസ്ഥാനങ്ങളിൽ വർധിച്ചു വരികയാണ്. രാജ്യത്തെ ക്രിസ്ത്യാനികളെയും ന്യൂന പക്ഷങ്ങളെയും അക്രമാസക്തമായി ആക്രമിക്കാനും പീഡിപ്പിക്കാനും മത മൗലീക വാദികൾക്ക് ഭരണപക്ഷ പാർട്ടിയുടെ മൗനാനുവാദം കാര്യങ്ങൾ കൂടുതൽ അപകടകരമായ നിലയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുന്ന വാർത്തകളാണ് വടക്ക് കിഴക്ക് സംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്നത്.

ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്ന 50 രാജ്യങ്ങളിൽ 2024-ലെ യുഎസ് ഓപ്പൺ ഡോർസ് വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം ആഗോള തലത്തിൽ 11-ാം സ്ഥാനത്താണ് ഇന്ത്യ.

ഇന്ത്യയിലെ ക്രിസ്ത്യാനികളെക്കുറിച്ച്, ഓപ്പൺ ഡോർസ് ഇൻ്റർനാഷണൽ ക്രിസ്ത്യൻ അഡ്വക്കസി ഗ്രൂപ്പ് വെബ്‌സൈറ്റ് പ്രസ്താവനയിൽ വിശദീകരിക്കുന്നു: “ഇന്ത്യയിലെ ക്രിസ്ത്യാനികൾ കൂടുതൽ ഭീഷണി നേരിടുന്നു. ഇന്ത്യക്കാർ ഹിന്ദുക്കളായിരിക്കണമെന്ന് ചില ഹിന്ദു തീവ്രവാദികൾക്കിടയിൽ നിലനിൽക്കുന്ന വിശ്വാസമാണ് ഈ ശത്രുതയ്ക്ക് കാരണമാകുന്നത് - ഹിന്ദുമതത്തിന് പുറത്തുള്ള ഒരു വിശ്വാസവും ഇന്ത്യയിൽ സ്വാഗതം ചെയ്യപ്പെടുന്നില്ല. ഈ ചിന്താഗതി രാജ്യത്തുടനീളമുള്ള അക്രമാസക്തമായ ആക്രമണങ്ങൾക്കും ഈ അക്രമം നടത്തുന്ന ആളുകൾക്ക് ശിക്ഷ ലഭിക്കാത്തതിനും കാരണമായി അക്രമത്തിന് ആക്കം കൂട്ടി", 

2023-ൽ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള 525 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പത്രക്കുറിപ്പ് വിശദമാക്കുന്നു, അതായത് ഒരു ദിവസം രണ്ട് അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് എന്നാണ് കണക്ക്. 

2023 ലെ എട്ട് മാസത്തെ 212 ദിവസങ്ങളിൽ, ക്രിസ്ത്യാനികൾക്കെതിരായ 525 അക്രമ സംഭവങ്ങൾ 23 സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

2014 മുതൽ സംഭവങ്ങൾ കുത്തനെ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു .2014 മുതൽ ക്രിസ്ത്യാനികൾക്കെതിരായ മൊത്തം അക്രമ സംഭവങ്ങളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പോർട്ട് ചെയ്തതുപോലെ, 2014 വർഷങ്ങളിൽ 147 അക്രമ സംഭവങ്ങളും 2015 ൽ 177 ഉം 2016 ൽ 208 ഉം, 2017-ൽ 240, 2018-ൽ 292, 2019-ൽ 328, 2020-ൽ 279, 2021-ൽ 505, 2022-ൽ 599, 2023 നവംബറിൽ 687. 

ക്രിസ്ത്യൻ മതം ആചരിക്കുന്നത് അപകടകരമായി മാറുകയാണെന്ന് പ്രസ്താവന അവകാശപ്പെടുന്നു , പ്രത്യേകിച്ച് ഇന്ത്യയിലെ 13 ജില്ലകളിൽ- ബസ്തർ, കൊണ്ടഗാവ്, അസംഗഡ്, ജൗൻപൂർ, റായ്ബറേലി, സീതാപൂർ, കപൂർ, ഹർദോയ്, മഹാരാജ്ഗഞ്ച്, കുഷിനഗർ, മൗ, ഗാസിപൂർ, റാഞ്ചി.

അധികാരത്തിലുള്ളവരുടെ പിന്തുണയുള്ള 'വിജിലൻ്റ് ഗ്രൂപ്പുകൾ' ആണ് അക്രമ സംഭവങ്ങൾ നടത്തുന്നതെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

ആൾക്കൂട്ട അക്രമത്തിലൂടെ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണത്തിന് പുറമെ, 'നിർബന്ധിത മതപരിവർത്തനം' എന്ന വ്യാജ ആരോപണത്തിൻ്റെ പേരിൽ 2023ൽ 520 ക്രിസ്ത്യാനികൾ അറസ്റ്റിലായിട്ടുണ്ട്.

ക്രൈസ്തവ ബഹിഷ്‌കരണത്തിലൂടെ ഗ്രാമങ്ങളിലെ ജലസ്രോതസ്സുകളും പൊതു റോഡുകളും ഉൾപ്പെടെയുള്ള അടിസ്ഥാന വിഭവങ്ങളിലേക്കുള്ള പ്രവേശനം നിഷേധിക്കുകയും ചില സ്ഥലങ്ങളിൽ , സ്വന്തം കൃഷിയിടങ്ങളിൽ വിളകൾ വിളവെടുക്കുന്നതിൽ നിന്ന് തടയുകയും പ്രതികൂല സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുവെന്നും റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നു. 

2023 മെയ് 3 മുതൽ 300 ആരാധനാലയങ്ങൾ നശിപ്പിക്കപ്പെടുകയും 200ലധികം പേർ മരിക്കുകയും 54,000-ലധികം ക്രിസ്ത്യാനികൾ പലായനം ചെയ്യുകയും ചെയ്ത മണിപ്പൂരിലെ കണക്കുകൾ വേറെയാണ്.

ക്രൈസ്തവർക്ക് എതിരെയുള്ള അക്രമത്തിൽ കുറ്റക്കാർക്കെതിരെ രാജ്യ-സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കാത്തത് രാജ്യാന്തര തലത്തിൽ പ്രതിഷേധങ്ങൾ ഉയർത്തിയിട്ടുണ്ട്.

Advertisement