ബാംഗ്ലൂരിൽ ' പ്രയർ ഡ്രൈവ് ' നാളെ ജനു.26 ന്

ബാംഗ്ലൂരിൽ ' പ്രയർ ഡ്രൈവ് ' നാളെ ജനു.26 ന്

ബെംഗളൂരു:  പ്രാർഥനാ വിഷയങ്ങളുമായി ബാംഗ്ലൂർ നഗരത്തിലെ വിവിധയിടങ്ങളിൽ വാഹനങ്ങളിൽ ചെന്ന് ഒരു കൂട്ടം വിശ്വാസികളും ശുശ്രൂഷകരും ചേർന്ന് ജനുവരി 26 നാളെ രാവിലെ 5 മുതൽ നഗരത്തിലെ വിവിധയിടങ്ങളിൽ സിറ്റി പ്രെയർ ഡ്രൈവ് എന്ന പേരിൽ പ്രാർഥനാ സംഗമം നടത്തും.

രാവിലെ 5 ന് ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന പ്രെയർ ഡ്രൈവ് 7-ന് സമാപിക്കും.

പാസ്റ്റർമാരായ കെ.എസ്. സാമുവേൽ, ജോസ് മാത്യൂ, സാം ജോസഫ് എന്നിവർ ജനറൽ കോർഡിനേറ്ററായ് പ്രവർത്തിക്കുന്നു.  

വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പ്രയർ ഡൈവ് ഏരിയാ കോർഡിനേറ്റേഴ്സായി പാസ്റ്റർമാരായ സിബി ജേക്കബ് (സൗത്ത് ഏരിയ), ചാൾസ് (മൈസൂരു റോഡ്), ബിജു ജോൺ ( വെസ്റ്റ് ), അലക്സ് പി ജോൺ (ഈസ്റ്റ് ), ഗ്ലാഡ്സൺ തോമസ് (നോർത്ത് ) എന്നിവരെ കൂടാതെ മീഡിയാ കോർഡിനേറ്റർമാരായി ബ്രദർ ചാക്കോ കെ തോമസ് ,  ജോസ് വലിയകാലായിൽ എന്നിവരും പ്രവർത്തിക്കുന്നു.

ബാംഗ്ലൂർ നഗരത്തിനായി പ്രാർഥിക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.

പാസ്റ്റർ കെ.എസ്.സാമുവേൽ : 9986442166